പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കി,പരവൂരില്‍ യുവാക്കള്‍ പോക്സോ പ്രകാരം അറസ്റ്റില്‍

Advertisement

പരവൂര്‍.പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാക്കളെ പോക്സോ നിയമ പ്രകാരം പോലീസ് അറസ്റ്റ് ചെയ്യ്തു. അയിരൂര്‍, പാളയംകുന്ന്, കല്ലുവിള വീട്ടില്‍, നിധിന്‍ (20), കല്ലുവാതുക്കല്‍, മണ്ണയം, ചരുവിള പുത്തന്‍ വീട്ടില്‍ സ്നേഹന്‍ (22) എന്നിവരാണ് പോക്സോ നിയമപ്രകാരം പരവൂര്‍ പോലീസിന്‍റെ പിടിയിലായത്.

വീടുമായുള്ള പരിചയം മുതലെടുത്ത് പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി പ്രണയത്തിലാവുകയും വിവാഹ വാഗ്ദ്നം നല്‍കി നിരവധി തവണ ബന്ധുവീടുകളിലും മറ്റും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുനരധിവാസ കേന്ദ്രത്തില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനതതില്‍ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം നടത്തിയ പരവൂര്‍ പോലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു.

പരവൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നിസാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിതിന്‍ നളന്‍, എ.എസ്.ഐ രമേശന്‍, എസ്.സി.പി.ഓ മാരായ റലേഷ് ബാബു, സതീശന്‍, സി.പി.ഒ മാരായ വിഷ്ണു, ജയേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement