പഞ്ചായത്ത്‌ അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം പടിഞ്ഞാറേകല്ലടയിൽ

Advertisement

പടിഞ്ഞാറേ കല്ലട. കൊല്ലം ജില്ലയിലെ പഞ്ചായത്ത്‌ പ്രസിഡന്റ്മാരുടെ ജില്ലാസമ്മേളനം കടപുഴ ഡി റ്റി പി സി ഹാളിൽ ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ ഉത്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ജെ. ഷാഹിദ അധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ഡോ. സി. ഉണ്ണികൃഷ്ണൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. സംസ്ഥാന എക്സി. അംഗങ്ങളായ ഡോ. രാജശേഖരൻ, അനീഷ് പടപ്പക്കര,അസോസിയേഷൻ സി. ഇ. ഒ മദനമോഹൻ, ഡി. ഡി. പി അജയകുമാർ എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മനോജ്‌കുമാർ സ്വാഗതവും കെ. സുധീർ നന്ദിയും പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി. കെ. ഗോപനെ ചടങ്ങിൽവെച്ചു അസോസിയേഷൻ ആദരിച്ചു

Advertisement