മൈനാഗപ്പള്ളി ലെവൽക്രോസ് അടയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കണം :ആർ വൈ എഫ്

Advertisement

ശാസ്താംകോട്ട: രണ്ടു ദിവസത്തേക്ക് അറ്റകുറ്റപ്പണിയ്ക്കെന്ന പേരിൽ അടച്ചുപൂട്ടിയ മൈനാഗപ്പള്ളി 64 ആം നമ്പർ ഗേറ്റ് തുറക്കാത്തതിൽ പ്രതിഷേധിച്ച് ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ സതേൺ റെയിൽവേ ഡിവിഷണൽ മാനേജറിന് കത്ത് അയച്ചു. ആയിരക്കണക്കിന് ആളുകൾ ദിനേനെ ആശ്രയിക്കുന്ന ജനവാസ മേഖലയിലെ ലെവൽക്രോസ് യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഇരുവശവും രണ്ടാൾ താഴ്ച്ചയിൽ നടുറോഡിൽ മണ്ണെടുത്ത് നാട്ടുകാരുടെ സഞ്ചാരം സ്വാതന്ത്ര്യം തടഞ്ഞതെന്നും, അർദ്ധരാത്രിയിൽ മണ്ണുമാന്തി യന്ത്രവുമായി വന്ന് ട്രാക്കിലെ സപ്പോർട്ടിംഗ് പാളവും,സ്വീപ്പർ കട്ടയും എടുത്തു മാറ്റുകയും ചെയ്യുകയായിരുന്നുവെന്നും, മൈനാഗപ്പളളിയുടെ പടിഞ്ഞാറൻ മേഖലയിലെ സഞ്ചാരവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ഈ ലെവൽ ക്രോസ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും
ഡിവിഷണൽ മാനേജർക്ക് അയച്ച കത്തിൽ പറയുന്നു.

Advertisement