ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെ യൂത്ത് കോൺഗ്രസ്സ് ആദരിച്ചു

ശാസ്താംകോട്ട:ലോക നഴ്സസ് ദിനത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്സ് കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട താലൂക്ക് ഹോസ്പിറ്റലിലെ നഴ്സുമാരെ ആദരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ്ബാബു നഴ്സുമാരെ ഷാൾ അണിയിച്ചു ആദരിച്ചു.നിയോജക
മണ്ഡലം പ്രസിഡന്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.

തുടർന്ന് നഴ്സുമാർക്ക് മധുരം വിതരണം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സിജു,യൂത്ത് കെയർ ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ.സിനി വിപിൻ,മീഡിയ സെൽ ജില്ലാ കോ-ഓർഡിനേറ്റർമാരായ അഹർഷ, അൻവർ പുത്തൻപുരയിൽ, കെ.എസ്.യു ജില്ലാ സെക്രട്ടറി അൻവർ പാറപ്പുറം,മുകേഷ്,മുനീർ എന്നിവർ പങ്കെടുത്തു.

Advertisement