നികുതി വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി

Advertisement

കിഴക്കേ കല്ലട : സംസ്ഥാന സർക്കാരിന്റെ വർദ്ധിപ്പിച്ച കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ ഫീസ്, പെർമിറ്റ് ഫീസ്,ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടനി ഫീസ്, കെട്ടിട നികുതി എന്നിവ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്
യുഡിഎഫ് നിയന്ത്രണത്തിലുള്ള കിഴക്കേ കല്ലട പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി.300 ചതുരശ്ര മീറ്റർ വരെയുള്ള വീടുകളുടെ അടിസ്ഥാന നികുതി നിരക്ക് ചതുരശ്ര മീറ്ററിന് പഞ്ചായത്തുകളിൽ 6 മുതൽ 10 രൂപ വരെയാണ് സർക്കാർ പുതുക്കിയത്.ഇതിലെ കുറഞ്ഞ നിരക്കായ 6 രൂപ ഈടാക്കിയാൽ മതിയെന്നും പഞ്ചായത്ത് ഭരണ സമിതി യോഗം തീരുമാനിച്ചു.പ്രമേയം യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ രാജു ലോറൻസ് അവതരിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവിയമ്മ അധ്യക്ഷത വഹിച്ചു.പ്രമേയത്തെ യുഡിഎഫ്
അംഗങ്ങളെല്ലാം പിന്തുണച്ചു.എൽഡിഎഫ് അംഗങ്ങൾ വിയോജനക്കുറിപ്പ് നൽകി.

Advertisement