ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവം;മുഖ്യ സൂത്രധാരനായ മുളവന സ്വദേശി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ

ശാസ്താംകോട്ട:ശാസ്താംകോട്ടയിൽ 46 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ മുഖ്യ സൂത്രധാരനായ മുളവന സ്വദേശി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ.കുണ്ടറ മുളവന ലാ ഒപ്പേറാ ഡാലി ഭവനത്തിൽ പ്രജീഷ്(38) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ വർഷം മെയ് 8 ന് രാത്രി 11 നാണ് ഇന്നോവ ക്രിസ്റ്റ കാറിൽ കൊണ്ടുവന്ന കഞ്ചാവ് പോലീസ് പിടികൂടിയത്.ആഡ്രാ പ്രദേശിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.വാഹനത്തിൽ ഉണ്ടായിരുന്ന പേരയം മുളവന അശോക മന്ദിരത്തിൽ അശ്വിൻ(29),മൈലം കോട്ടാത്തല അജയ നിവാസിൽ അഖിൽ കൃഷ്ണൻ എന്നിവർ അറസ്റ്റിലായിരുന്നു.ഹൈക്കോടതി നിർദ്ദേശപ്രകാരം ഇവരുടെ വിചാരണ ഉടൻ ആരംഭിക്കും.പ്രജീഷിന് വില്പന നടത്താൻ വേണ്ടിയാണ് ഇവർ ആഡ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഞ്ചാവ് വാങ്ങാൻ പ്രതികൾക്ക് ആഡ്രയിൽ സഹായമൊരുക്കി നൽകിയ ചെങ്ങന്നൂർ സ്വദേശി ബോണി എന്ന് വിളിക്കുന്ന ലിബിൻ വർഗീസ്, വാഹനം ഏർപ്പാടാക്കി ബാംഗ്ലൂരിൽ എത്തിച്ചു നൽകിയ അടൂർ സ്വദേശി വിഷ്ണു എന്നിവരും അറസ്റ്റിലായിരുന്നു.ഇരുവരും
ജുഡീഷ്യൽ കസ്‌റ്റഡിയിലാണ്.കേസ്സിലെ മൂന്നാം പ്രതിയായ ലിബിൻ വർഗീസാണ് വിവരം പോലീസിനെ അറിയിച്ചതെന്ന് തെറ്റിദ്ധരിച്ച് പ്രജീഷും നാലാം പ്രതിയായ വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് ഇയ്യാളെ കൊച്ചി ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിക്കൊണ്ട് വരികയും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു.ഈ കേസ്സിൽ ഇൻഫോപാർക്ക് പോലീസ് പ്രജീഷും വിഷ്ണുവും ഉൾപ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.ഈ കേസ്സിൽ ശിക്ഷിക്കപ്പെട്ട പ്രജീഷ് ഇപ്പോൾ ഇടുക്കി മുട്ടം ജയിലിൽ കഴിഞ്ഞു വരികയാണ്.ഇതിനാൽ അന്വേഷണ
ഉദ്യോഗസ്ഥനായ ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് ജയിലിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.എസ്ഐ സുരേഷ് ബാബു,എസ്.സി.പി.ഒ ജയകുമാർ,എഎസ്ഐ അജിത് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു

Advertisement