നിയന്ത്രണം വിട്ട കാര്‍ സ്വകാര്യ ബസില്‍ ഇടിച്ചു കയറി കാര്‍ ഡ്രൈവര്‍ മരണപ്പെട്ടു

Advertisement

കൊട്ടാരക്കര: പുത്തൂര്‍ തെക്കുംപുറം വഴുതാനത്ത് ജങ്ഷനില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് സ്വകാര്യ ബസില്‍ ഇടിച്ചു കയറി കാര്‍ ഡ്രൈവര്‍ മരണപെട്ടു. എഴുകോണ്‍, മുക്കണ്ടം നാലൊന്നില്‍ അജില്‍ (27)ണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നെടുമ്പായിക്കുളം ബാബുഭവനില്‍ ബ്രിജേഷ് (27)ന് അപകടത്തില്‍ പരിക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 5.45-നായിരുന്നു അപകടം. കൊല്ലത്തുനിന്നും മാറനാട് പുത്തൂര്‍ വഴി കൊട്ടാരക്കരയ്ക്ക് പോകുന്ന സ്വകാര്യ ബസില്‍ പുത്തൂരില്‍ നിന്നും ഏതിര്‍ദിശയില്‍ വന്ന കാര്‍ ഇടിച്ചു കയറുകയായിരുന്നു. സ്ഥലത്തെത്തിയ പുത്തൂര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ കാര്‍ വെട്ടിപോളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അജില്‍ മരണപെടുകയായിരുന്നു.

Advertisement