ഹരിപ്പാട് രാമകൃഷ്ണപിള്ള സ്മാരക കഥകളി പുരസ്കാരം പത്തിയൂർ ശങ്കരൻ കുട്ടിക്ക്

Advertisement

കരുനാഗപ്പള്ളി: ഈ വര്‍ഷത്തെ ഹരിപ്പാട് രാമകൃഷണപിള്ള സ്മാരക കഥകളി പുരസ്‌കാരത്തിന് പ്രശസ്ത കഥകളി സംഗീതജ്ഞന്‍ പത്തിയൂര്‍ ശങ്കരന്‍കുട്ടി അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. പാവുമ്പ കാളിക്ഷേത്രത്തിലെ അഞ്ചാം ഉത്സവദിവസമായ ഇന്ന് വൈകീട്ട് 5ന് ക്ഷേത്രാങ്കണത്തില്‍ മഞ്ജുതര കഥകളിസഭയുടെ അഭിമുഖ്യത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സി..ആര്‍ മഹേഷ് എംഎല്‍എ അവാര്‍ഡ്‌സമ്മാനിക്കും. ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ജനറല്‍ കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കര്‍ണാടക സംഗീതജ്ഞന്‍ ആനയടി പ്രസാദിനെ മഞ്ജുതര കഥകളി സഭ ആദരിക്കും. തുടര്‍ന്ന് മേജര്‍സെറ്റ് കഥകളി കര്‍ണശപഥം ഉണ്ടായിരിക്കും.
കലാമണ്ഡലം ബാലകൃഷ്ണന്‍, ഐക്കരഗോപാലകൃഷ്ണന്‍, പ്രകാശ് നാരായണീയം, വേണുവന്‍മേലി എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് പത്തിയൂര്‍ ശങ്കരന്‍കുട്ടിയെ തിരഞ്ഞെടുത്തത്.

Advertisement