കരുനാഗപ്പള്ളിയിൽ എക്സൈസിൻ്റെ വൻ സ്പിരിട്ട് വേട്ട

Advertisement

കരുനാഗപ്പള്ളി.സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ തലവനായ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ റ്റി.അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡും കൊല്ലം ഐബി യൂണിറ്റും കരുനാഗപള്ളി എക്സൈസ് സർക്കിൾ, റേഞ്ച് പാർട്ടികൾ സംയുക്തമായി

കരുനാഗപ്പള്ളി റേഞ്ചിലെ TS No. 32 കാട്ടിൽ കടവ് കള്ളുഷാപ്പിൽ കള്ളിൽ ചേർക്കുന്നതിനായി സ്കൂട്ടറിൽ കടത്തികൊണ്ടു വന്ന ഒരു ലിറ്റർ സ്പിരിട്ടും സ്പിരിട്ട് കടത്തികൊണ്ടു വന്ന സ്കൂട്ടറും സ്പിരിട്ട് കടത്തുകാർക്ക് നൽകുന്നതിനായി വാഹനത്തിൽ സൂക്ഷിച്ചിരുന്ന 126840 / = രൂപയും തൊണ്ടി മണിയായി 23430 / = പിടികൂടി, കടത്തികൊണ്ടു വന്ന കരുനാഗപ്പള്ളി താലൂക്കിൽ കരുനാഗപള്ളി പടവടക്ക് മുറിയിൽ കളിയിക്കൽ വീട്ടിൽ പങ്കജാക്ഷൻ മകൻ രാജുവിനെ ചോദ്യം ചെയ്തതിനെ തു ടർന്ന് നടത്തിയ പരിശോധനയിൽ ടിയാൻ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്ന്, 7 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 210 ലിറ്റർ സ്പിരിട്ടും പിടികൂടി കേസ് എടുത്തു. പ്രതികളായി ടി രാജുവിനെയും ഷാപ്പിലെ സെയിൽസ്മാൻ ബേബി, ലൈസൻസി കിഷോർ, സ്പിരിട്ട് സൂക്ഷിച്ചിരുന്ന വീട്ടിലെ താമസക്കാരൻ സതീഷ് ബാബു എന്നിവരെ അറസ്റ്റ് ചെയ്തു.

റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ പ്രശാന്ത്, ഐ ബി ഇൻസ്പെക്ടർ ജലാലുദീൻ കുഞ്ഞ്, കമ്മീഷണർ സ്ക്വാഡ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഡി. എസ്. മനോജ്‌കുമാർ, ഐ ബി പ്രിവന്റീവ് ഓഫീസർമാരായ R. മനു, ബിജുമോൻ, അജയകുമാർ, അനിൽ കുമാർ .എസ്, Y സജികുമാർ, P0 (Gr.) ഷെറിൻ രാജ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അഭിലാഷ്, കിഷോർ, സന്തോഷ് എസ്, അൻഷാദ്, അഖിൽ, ഹരിപ്രസാദ് WCEO ജയലക്ഷ്മി, ഡ്രൈവർമാരായ അബ്ദുൽ മനാഫ്, മൻസൂർ എന്നിവരും പങ്കെടുത്തു.

Advertisement