ഗസലൊഴുകി: സംഗീത സാന്ദ്രമായി സരസ് മേള

Advertisement

കൊല്ലം.ദേശീയ സരസ് മേളയിൽ പ്രശസ്ത ഗായകൻ അലോഷിയുടെ സംഗീത സന്ധ്യ സന്ദർശകരുടെ മനംകവർന്നു.
പ്രണയാർദ്രമായ ഗസൽ ഗാനങ്ങൾക്കൊപ്പം പഴയ മലയാളം മെലഡികൾ ഗസലിൽ ചാലിച്ച് അവതരിപ്പിച്ച ഗാനങ്ങൾ കൂടിയായപ്പോൾ കാണികൾ പാട്ടിൽ ലയിച്ചു. സംഗീത പ്രേമികൾ എന്നും ഓർക്കുന്ന ഒരുപിടി മധുര ഗാനങ്ങളാണ് അവതരിപ്പിച്ചത്. പരിപാടിയിലുടനീളം ഗാനങ്ങൾ ഏറ്റുപാടി നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. മേളയിൽ ഇന്നലെയും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
5000 ലധികം ആളുകളാണ് സംഗീത സന്ധ്യ ആസ്വദിക്കാൻ എത്തിയത്.
മെയ് ഏഴിനാണ് മേളയുടെ സമാപനം. പ്രവേശനം സൗജന്യം.

Advertisement