കൊട്ടാരക്കരയിൽ ഇന്ന് ഗതാഗത നിയന്ത്രണം

Advertisement

കൊട്ടാരക്കര :  മഹാഗണപതി ക്ഷേത്രത്തിലെ മേടത്തിരുവാതിര ഉത്സവ ഘോഷ യാത്രയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3  മുതൽ കൊട്ടാരക്കര നഗരത്തിൽ താഴെ പറയും പ്രകാരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

ക്രമീകരണങ്ങൾ….

1. പുനലൂർ ഭാഗത്തു നിന്നും കൊട്ടാരക്കര വഴി കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ചെങ്ങമനാട് നിന്നും ഇടത്തോട്ടു തിരിഞ്ഞ് വെട്ടിക്കവല സദാനന്ദപുരം, പ്ലാപ്പള്ളി, നെല്ലിക്കുന്നം, അമ്പലപ്പുറം, അമ്പലത്തുംകാല വഴി പോകണം.

2. പുനലൂർ നിന്നും കൊട്ടാരക്കര വഴി അടൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കിഴക്കേത്തെരുവിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് പാലനിരപ്പ്, പാറക്കടവ് വഴി മുട്ടമ്പലത്ത് എത്തി പോകണം. 

3. പുനലൂർ നിന്നും കൊട്ടാരക്കരയ്ക്കുള്ള വാഹനങ്ങൾ കോട്ടപ്പുറം ജംഗഷനിൽ യാത്ര അവസാനിപ്പിക്കണം

4. എം സി റോഡിൽ അടൂർ നിന്നും ആയൂർ ഭാഗത്തേക്കു പോകുന്ന കെ എസ് ആർ ടി സി ഒഴികെയുളള വാഹനങ്ങൾ മൈലം വില്ലേജ് ഓഫീസ് ജംഗഷനിൽ നിന്നും ഇടത്തേക്കു തിരിഞ്ഞ് ഗോവിന്ദമംഗലം റോഡ്, സെൻറ് മേരീസ് സ്കൂൾ വഴി കരിക്കത്തെത്തി പോകണം.

5. അടൂർ ഭാഗത്തു നിന്നും കൊല്ലം ഭാഗത്തേക്കു പോകുന്ന കെ എസ് ആർ ടി സി ഒഴികെയുളള വാഹനങ്ങൾ പൂത്തൂർ മുക്കിൽ തിരിഞ്ഞ് മാറനാട് വഴി ചീരങ്കാവിൽ എത്തിച്ചേർന്നോ, വള്ളക്കടവിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ആലഞ്ചേരി, മൂഴിക്കോട് നെടുവത്തൂർ വഴിയോ പോകണം.

6. ആയൂർ ഭാഗത്തു നിന്നും അടൂർ ഭാഗത്തേക്ക് എം സി റോഡ് വഴി നിയന്ത്രിത ഗതാഗതം അനുവദിക്കുന്നതാണ്.

7. പുത്തൂർ നിന്നും കൊട്ടാരക്കരയ്ക്ക്  വരുന്ന വാഹനങ്ങൾ മുസ്ലീം സ്ട്രീറ്റിൽ യാത്ര അവസാനിപ്പിക്കേണ്ടതും, ഓയൂർ ഭാഗത്തു നിന്നും കൊട്ടാരക്കരയ്ക്ക് വരുന്ന വാഹനങ്ങൾ തൃക്കണ്ണമംഗലിൽ യാത്ര അവസാനിപ്പിക്കേണ്ടതുമാണ്.

8. കൊല്ലത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ നെടുവത്തൂർ പ്ലാമൂട്ടിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മൂർത്തിക്കാവ് ജംഗഷൻ, കുറ്റിക്കാട്, വല്ലം, അവണൂർ വഴി പോകണം.

9. കൊല്ലത്തു നിന്നും ആയൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അമ്പലത്തുംകാല നിന്നും വലത്തോട്ടു തിരിഞ്ഞ് അമ്പലപ്പുറം, നെല്ലിക്കുന്ന, സദാനന്ദപുരം വഴി പോകണം.

10. കൊല്ലം ഭാഗത്ത് നിന്ന് പുനലൂർ ഭാഗത്തേക്കും മറ്റും പോകേണ്ട ചരക്ക് വാഹനങ്ങൾ കൊട്ടുകാഴ്ച അവസാനിക്കും വരെ ചീരങ്കാവ്- നെടുവത്തൂർ എൻ എച്ച് റോഡ് വശം പാർക്ക് ചെയ്യേണ്ടതാണ്.

II. കെട്ടുകാഴ്ച ആരംഭിച്ചു കഴിഞ്ഞാൽ ക്ഷേത്ര പരിസരത്തോ റയിവേ സ്റ്റേഷൻ ജംഗ്ഷൻ മുതൽ പുലമൺ ജംഗ്ഷൻ വരെയുള്ള റോഡ് സൈഡിൽ വാഹന പാർക്കിംഗ് അനുവദനീയമല്ല.

Advertisement