പുരോഗമന പ്രസ്ഥാനത്തില്‍ ശാസ്താംകോട്ടയിലെ സജീവ സാന്നിദ്ധ്യം വിടപറയുമ്പോള്‍

Advertisement

ശാസ്താംകോട്ട. ത്യാഗോജ്ജ്വലമായ ഒരു സമര കാലത്തിന്റെ മുഖമാണ് സഖാവ് മാധവൻ പിള്ള സാർ.

ഭാഷാധ്യാപക സംഘടന നേതാവ് , കെജിടിഎ മുൻ ജില്ലാ കൗൺസിലർ എന്നിങ്ങനെ അധ്യാപക ജീവിത കാലത്താകെ പുരോഗമന പ്രസ്ഥാനത്തിന്റെ പതാക വാഹകനും നേതാവുമായിരുന്നു.

ത്യാഗഭരിതമായ അധ്യാപക സംഘടനാ പ്രവർത്തനത്തിൽ ജില്ലയിലെ അധ്യാപക സമൂഹത്തിനാകെ മാതൃകയാവും വിധം ഉജ്ജ്വലമായി നേതൃത്വം നൽകി. അധ്യാപക സമര കാലത്ത് ജയിൽവാസം അനുഷ്ഠിച്ച ആവേശകരമായ അനുഭവം അദ്ദേഹം നിറഞ്ഞ ചിരിയോടെ പങ്കു വയ്ക്കുമായിരുന്നു.

1973 ലെ ഉജ്ജ്വലമായ സമര കാലത്ത് സമരത്തിലെ തീപ്പന്തമായി.അടിമുടി കമ്മ്യൂണിസ്റ്റായ സഖാവ് മാധവൻ പിള്ള സാർ വിട പറയുമ്പോൾ ത്യാഗസുരഭിലമായ ഒരു കാലഘട്ടം കൂടി അസ്തമിക്കുകയാണ്.

പുരോഗമന കലാ സാഹിത്യ സംഘം ,പെൻഷനേഴ്സ് യൂണിയൻ , സഹകരണ മേഖല എന്നീ മേഖലകളിൽ
പ്രവർത്തിച്ചു വരികയായിരുന്നു.
ശാസ്താംകോട്ടയിലെ പുരോഗമന പ്രസ്ഥാനത്തിലെ സജീവ സാന്നിദ്ധ്യമാണ്

Advertisement