കേരളാ പൊലീസ് അസോസിയേഷന്‍ അരുത് ലഹരി സെമിനാര്‍ ഇന്ന്

Advertisement

ശാസ്താംകോട്ട. കേരളാ പൊലീസ് അസോസിയേഷന്‍ 28,29 തീയതികളില്‍ കൊട്ടാരക്കരയില്‍ നടത്തുന്ന കൊല്ലം റൂറല്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അരുത് ലഹരി സെമിനാര്‍ ഇന്ന് വൈകിട്ട് 3.30 മുതല്‍ ജെമിനി ഹൈറ്റ്‌സില്‍ നടക്കും. അഡീഷണല്‍ എസ്പി ജെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ഡിവൈഎസ്പി എസ് ഷെരീഫ് മുഖ്യസാന്നിധ്യം വഹിക്കും. അസി എക്‌സൈസ് കമ്മീഷണര്‍ ചിറക്കരമധു വിഷയാവതരണം നടത്തും. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ വി. ജയരാജ് ലഹരിവിമുക്ത ബോധവല്‍ക്കരണ ക്‌ളാസും ഓട്ടന്‍തുള്ളലും നടത്തും

Advertisement