കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

Advertisement

കൊട്ടിയം: ബൈപാസ് റോഡില്‍ കണ്ടെയ്‌നര്‍ ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ചന്ദനത്തോപ്പ് അയ്യൂബ് മന്‍സിലില്‍ അബ്ദുല്‍ സലാം-ജമീലാബീവി ദമ്പതികളുടെ മകനായ എ.അനസ്(32) ആണ് മരിച്ചത്. അടൂര്‍ കെഐപി മൂന്നാം ബറ്റാലിയനിലെ പോലീസുകാരനും തിരുവനന്തപുരം റിസര്‍വ് ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനുമാണ്. ഇന്ന് രാവിലെ ആറരയോടെ കൊല്ലം ബൈപാസ് റോഡില്‍ മേവറത്തിനടുത്ത് ഹയാത്തിന് സമീപമായിരുന്നു അപകടം. അയത്തില്‍ ഭാഗത്ത് നിന്നും അമിത വേഗത്തില്‍
വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഭാര്യ: സലീല.മകന്‍: എയ്തിന്‍.

Advertisement