വാഹനാപകടത്തിൽ ബി എസ്എഫ് ഇൻസ്‌പെക്ടർ മരിച്ചു

Advertisement

അഞ്ചൽ:കരുനാഗപ്പള്ളി മാലുമേൽ ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ സ്കൂട്ടർ അപകടത്തിൽ അറയ്ക്കൽ വാളക൦ പൊടിയാട്ടുവിള സിജാ ഭവനത്തിൽ സജി ബേബി (51) മരിച്ചു. നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരിലെ മതിലിൽ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിൽ ഏറെ നേരം റോഡിൽ കിടന്ന് രക്തം വാർന്നതാണ് മരണകാരണമെന്ന് പറയപ്പെടുന്നു.
ഗുജറാത്ത്‌ ഗാന്ധിനഗർ ബി.എസ്. എഫ് ഹെഡ്ക്വാർട്ടേഴ്സിൽ ഇൻസ്‌പെക്ടർ ആർ.ഒ ഓഫീസർ റാങ്കിലുള്ള ഉദ്യോഗസ്ഥനായിരുന്നു. പൊടിയാട്ടുവിളയിലെ വീട്ടിൽ നിന്നും കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്‌. ഭാര്യ: ഷൈനി. മക്കൾ: ജിഷമോൾ, ജിസ്സസജി. സംസ്കാരം ഇന്ന് (ചൊവ്വ ) 12.30ന് വാളകം മാർത്തോമ്മ വലിയ പള്ളിയിൽ.

Advertisement