ശാസ്താംകോട്ട ബാർ അസോസിയേഷനിൽ ഇടത് പാനലിന് അട്ടിമറി വിജയം, ആര്യജ കലേഷ് സെക്രട്ടറി, വി സുനിൽകുമാർ പ്രസിഡന്‍റ്

Advertisement

ശാസ്താംകോട്ട : ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ സിപിഎം – സിപിഐ സംയുക്ത മുന്നണിക്ക് അട്ടിമറി വിജയം. കഴിഞ്ഞ തവണ ഭരണം നഷ്ടമായ ഇടത് സഖ്യം ഇത്തവണ മിന്നും വിജയമാണ് നേടിയത്. സിപിഎമ്മിന്റെ ആൾ ഇന്ത്യ ലായേഴ്സ് യൂണിയൻ പ്രതിനിധി ആര്യജ കലേഷ് സെക്രട്ടറിയായും സിപിഐയുടെ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലായേഴ്സ് പ്രതിനിധി വി. സുനിൽകുമാർ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.

ആറംഗ എക്സിക്യൂട്ടീവിൽ നാല് സീറ്റുകൾ ഇടത് സഖ്യം നേടിയപ്പോൾ രണ്ട് സീറ്റുകളിൽ പരാജയപ്പെട്ടു. എക്സിക്യൂട്ടീവിലേക്ക് മത്സരിച്ച ശാസ്താംകോട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഎം നേതാവുമായ അൻസർ ഷാഫി പരാജയപ്പെട്ടത് ഇടത് ക്യാമ്പിന് തിരിച്ചടിയായി. ജോയിന്റ് സെക്രട്ടറിയായി ഇടത് പാനലിലെ രാജേഷ് തങ്കച്ചൻ വിജയിച്ചപ്പോൾ വൈസ് പ്രസിഡന്റ് ആയി സംയുക്ത മുന്നണിയുടെ ഇ. എം. കുഞ്ഞുമോനും ട്രഷറർ ആയി രമിത രവീന്ദ്രനും വിജയിച്ചു.

ഭാരവാഹികൾ.

സെക്രട്ടറി : ആര്യജ കലേഷ്

പ്രസിഡന്റ് : വി.സുനിൽകുമാർ

ട്രഷറർ:
രമിത രവീന്ദ്രൻ

വൈസ് പ്രസിഡന്റ്:
ഇ. എം. കുഞ്ഞുമോൻ

ജോ. സെക്രട്ടറി :
രാജേഷ് തങ്കച്ചൻ

എക്സിക്യൂട്ടീവ് കമ്മിറ്റി

  1. എൻ. ഐ. മുജീബ്
  2. ആർ. പ്രകാശ്കുമാർ
  3. ഗോകുൽ. എസ്
  4. കെ. എസ്. മോഹൻകുമാർ
  5. എൻ. ജയചന്ദ്രൻ
  6. സുനു കൃഷ്ണൻ
Advertisement