ആർ.കൃഷ്ണനുണ്ണിയെ യു.ഡി.എഫ് ആദരിച്ചു

Advertisement

മൈനാഗപ്പള്ളി: ജയ്പൂരിൽ വെച്ച് നടന്നദേശീയ അന്തർസർവ്വകലാശാല വടംവലി മത്സരത്തിൽ വെങ്കല മെഡൽ നേടിയ കായംകുളം എം.എസ്.എം കോളജ് മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥി ആർ.കൃഷ്ണനുണ്ണിയെ യു.ഡി.എഫ് നേതാക്കൾ വീട്ടിലെത്തി ആദരിച്ചു.കേരള സർവ്വകലാശാല അന്തർ കോളജ് കബഡി മത്സരത്തിൽ മൂന്നാം സ്ഥാനവും കൃഷ്ണനുണ്ണി നേടിയിരുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, ആർ.വൈ.എഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ ,പഞ്ചായത്ത് അംഗം ഷഹു ബാനത്ത്, വൈ.സലിം എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത്.

Advertisement