വവ്വാക്കാവിൽ എംഡിഎംഎ യും കഞ്ചാവുമായി കുന്നത്തൂര്‍ സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റിൽ

Advertisement

കരുനാഗപ്പള്ളി. വവ്വാക്കാവിൽ നിരോധിത മയക്കുമരുന്നായ എംഡിഎംഎ യും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എസിപി വി എസ് പ്രദീപ്കുമാറിന്റെ മേൽനോട്ടത്തിൽ കരുനാഗപ്പള്ളി എസ് എച്ച്ഓ ബിജു വി എസ് അന്വേഷണം നടത്തിവരവേ വവ്വാക്കാവിൽ ബാംഗ്ലൂരിൽ എത്തിയ വോൾവോ ബസ്സിൽ നിന്നിറങ്ങിയ രണ്ട് ചെറുപ്പക്കാരെ സംശയം തോന്നി ചോദ്യം ചെയ്തതിൽ വെച്ച് അവരുടെ ബാഗിൽ നിന്നാണ് ഏഴ് ഗ്രാം എംഡി എം എ യും 17 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്.

ശൂരനാട് തെക്ക് സ്വദേശി അഖിൽ ( 22) ശാസ്താംകോട്ട സ്വദേശി അഭിജിത്ത്( 20) എന്നിവരെയാണ് നിരോധിത മയക്കുമരുന്നുമായി കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത് എസ് ഐ മാരായ ഷമീർ, ശരത് ചന്ദ്രൻ, ഷാജിമോൻ എസ് സി പി ഓ രാജീവ് സിപിഓ മാരായ ഹാഷിം ബഷീർഖാൻ ,വിനോദ് എന്നിവർ ഉൾപ്പെട്ട ടീമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്

Advertisement