കൊല്ലം രണ്ടാംകുറ്റി കോയിക്കലിൽ വാഹനങ്ങൾ കത്തി നശിച്ചു

Advertisement

കൊല്ലം. രണ്ടാംകുറ്റിക്ക് സമീപം കോയിക്കലിൽ അഞ്ച് വാഹനങ്ങൾ കത്തി നശിച്ചു. ബുള്ളറ്റിൽ നിന്ന് ഉയർന്ന തീ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളിലേക്കും പടരുകയായിരുന്നു. മൂന്ന് ഇരുചക്ര വാഹനങ്ങളും കാറും ഓട്ടോയുമാണ് അഗ്‌നിക്കിരയായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.

ഉച്ചയ്ക്ക് ഒന്നരയോടെ കൊല്ലം രണ്ടാം സമീപമാണ് സംഭവം.കോയിക്കൽ ഭാഗത്തേക്ക് വരുകയായിരുന്ന ബുള്ളറ്റിൽ നിന്ന് പുകയുയർന്നു. ബൈക്ക് റോഡരികിൽ നിർത്തിയ യാത്രക്കാരൻ പുക ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ തീ ആളിപ്പടർന്നു.
ബുള്ളറ്റ് പൂർണമായും കത്തി. സമീപത്തെ രണ്ട് ഇരുചക്ര വാഹനങ്ങളിലേക്കും തീ പടർന്നു.

ബുള്ളറ്റുൾപ്പടെ റോഡരികിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബൈക്കുകളും ഒരു കാറും ഒരു ഓട്ടോയും കത്തിനശിച്ചു.നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സമീപത്തെ പള്ളിയിൽ പ്രാർത്ഥനയ്ക്കായി എത്തിയവരുടെ വാഹനങ്ങൾ ആണ് കത്തി നശിച്ചത്.
അപകടം നടക്കുമ്പോൾ സമീപത്ത് ധാരാളം വാഹനങ്ങളും ഒട്ടേറെ നാട്ടുകാരും സമീപത്ത് ഉണ്ടായിരുന്നു. സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വലിയ അപകടം ഒഴിവായത്.മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി.സംഭവത്തിൽ കിളികൊല്ലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഷോട്ട്സർക്യൂട്ടാണ് അപകടകരാണമെന്നാണ് പ്രാഥമിക നിഗമനം.

Advertisement