ബൈക്ക് മോഷണം,20 ഓളം മോഷണ കേസുകളിലെ പ്രതി പിടിയിൽ

അഞ്ചൽ:തഴമേൽ ഞാറയ്ക്കാട് കോട്ട വിളവീട്ടിൽ മുഹമ്മദ് കുഞ്ഞിന്റെ ബൈക്ക്
മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയായ ഓടനാവട്ടം തുറവൂർ അജയ മന്ദിരത്തിൽ ശ്രീകുമാർ ( 27 )നെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തു

പ്രതി കൊട്ടാരക്കര ചടയമംഗലം അഞ്ചൽ
പൂയ പള്ളി കൊട്ടാരക്കര മ്യൂസിയം നഗരൂർ തുടങ്ങിയ സ്റേഷനുകളിലായി 20 ഓളം മോഷണ കേസുകളിൽ പ്രതിയാണ് മുമ്പ് 18 ഓളം മോഷണ കേസുകളിൽ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. അഞ്ചലിൽ നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്നു കളഞ്ഞ ശ്രീകുമാർ

തമിഴ്നാട്ടി ലേക്ക് കടക്കുകയും തമിഴ്നാട്ടിൽ വാഹന° പൊളിച്ചു വിൽക്കുന്ന കടയിൽ വിറ്റ ശേഷം അവിട നിന്ന് പളനിയിലേക്ക് കടക്കുകയും ചെയ്തു. അവിടെ ഹോട്ടലിൽ 5 ദിവസം ജോലി ചെയ്യുകയും പിടികൂടാനായി പോലീസ് തമിഴ് നാട്ടിലെത്തിയ വിവരമറിഞ്ഞ് പലസ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയും അവിടെ നിന്നും ശ്രീകു മാറിന്റെ സുഹൃത്തിന്റെ സുഹൃത്തായ വർക്കല കോവൂർ പുത്തൻ വിള ലക്ഷം വീട് കോളനിയിൽ അക്കുവിന്റെ വീട്ടിൽ കഴിഞ്ഞ 2 മാസമായി ഒളിവിൽ താമസിക്കുകയായിരുന്നു വിവിധ സ്റ്റേഷൻ പരിധികളിൽ നിന്ന് 4 ബൈക്ക് 2 ആട്ടോ 4 കാർ 2000 കിലോ റബർ എന്നിവ മോഷ്ടിച്ചിട്ടുണ്ട് . മോഷ്ടിച്ച് കിട്ടുന്ന – പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു. 18 വയസുള്ള ചെറുപ്പക്കാരെ കൂടെക്കൂട്ടി മോഷണത്തിനുപയോഗിക്കുന്നതാണ് ശ്രീകുമറി ന്റെ രീതി. കോവൂർ ലക്ഷം വീട് കോളനിയിൽ ഇയാൾ ഒളിവിൽ കഴിയുന്നുവെന്നറിഞ്ഞ അഞ്ചൽ പോലീസ് നാട്ടുകാരുട സഹായത്തോടെ വീട് വളഞ്ഞ പിടികൂടുകയായിരുന്നു. സി.ഐ കെ ജി ഗോപകുമാർ എസ് ഐപ്രജീഷ് കുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനോദ് കുമാർ , അനിൽ. സിവിൽ പോലീസ് ഓഫീസർമാരായ ഷം നാദ് . പ്രിൻസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

Advertisement