കുടിവെള്ളം,ശുചിത്വം,ജല്‍ജീവന്‍മിഷന്‍എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി

ശാസ്താംകോട്ട.കുടിവെള്ളം,ശുചിത്വം,ജല്‍ജീവന്‍മിഷന്‍എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തില്‍ സന്ദര്‍ശനം നടത്തി.ദേശീയ കുടിവെള്ള മന്ത്രാലയത്തില്‍ നിന്നുള്ള വിദഗ്ധര്‍അടങ്ങിയ കേന്ദ്ര സംഘം ആണ് സന്ദര്‍ശനം നടത്തിയത്.കേരളത്തില്‍ നിന്ന് മൊത്തം 16 പഞ്ചായത്തുകളിലാണ് ടി കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നത്.കേന്ദ്രസംഘത്തി ല്‍ രമേഷ് കുമാര്‍(എന്‍.ഡബ്ളിയു.എ.എസ്.എച്ച് എക്സ്പെര്‍ട്ട്,ഗവണ്‍മെന്‍റ്ഓഫ്ഇന്‍ഡ്യ),സി.എച്ച്.അപ്പാറാവു(എന്‍.ഡബ്ളിയു.എ.എസ്.എച്ച്എക്സ്പെര്‍ട്ട്,ഗവണ്‍മെന്‍റ് ഓഫ് ഇന്‍ഡ്യ) എന്നിവരും അനൂപ്,എ.ഇ,ക്വാളിറ്റി കണ്‍ട്രോള്‍ഡിസ്ട്രിക്ട് ലാബ്,കൊല്ലം , ശ്രീ നിസാര്‍.കെ.െഎ,അസിസ്റ്റന്‍റ്എക്സിക്യൂട്ടീവ് എന്‍ജിനീയര്‍.ആതിര.ജെ,(ജെ.ജെ.എം-പി.ഇ),കേരള വാട്ടര്‍ അതോറിറ്റി . ശ്രീരാജ് .എസ് എ.ഇ ,ശാസ്താംകോട്ട എന്നിവരും മറ്റു വാട്ട ര്‍ അതോറിറ്റി ജീവനക്കാരും സന്നിഹിതരായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.പി.എം സെയ്ദ് , സെക്രട്ടറി ഷാനവാസ്.ഇ എന്നിവര്‍ വിവിധ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.ടി കേന്ദ്ര സംഘം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതി പ്രദേശങ്ങളും സന്ദര്‍ശിച്ചു

Advertisement