യാത്രക്കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ


ഓച്ചിറ.യാത്രാക്കാരിയായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ. ഞക്കനാൽ അലീനാ മൻസിലിൽ മീരാസാഹീബ് മകൻ സായിപ്പ് എന്ന് വിളിക്കുന്ന അൻസർ(45) ആണ്ഓച്ചിറ പോലീസിന്റെ പിടിയിലായത്. ഓച്ചിറ ഓട്ടോസ്റ്റാന്റിൽ നിന്നും ഇന്നലെ ഉച്ചയോടെ പ്രതിയുടെ ഓട്ടോയിൽ യാത്രയ്ക്ക് കയറിയ യുവതിയെയാണ് ഇയാൾ ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത ഓച്ചിറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഓച്ചിറ സ്റ്റേഷൻ ഇൻസ്പക്ടർ നിസ്സാമുദ്ദീന്റെ നേതൃത്വത്തിൽ എസ്.ഐ എം.എസ്.നാഥ്, എ.എസ്.ഐ മാരായ സന്തോഷ്, ഷറഫ്, എസ്.സിപിഒ ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Advertisement