മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ബോയ്സ് ഹൈസ്‌കൂളിൽ ‘ഇല’ പഠന പരിപോഷണ പരിപാടി ഉദ്ഘാടനം ചെയ്തു

മൈനാഗപ്പള്ളി : വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം ആവിഷ്കരിച്ച ‘ഇല’ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം മൈനാഗാപ്പള്ളി മിലാദേ ഷെരീഫ് ബോയ്സ് ഹൈസ്‌കൂളിൽ നടന്നു.മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്ത് മെമ്പർ ഷിജിന നൗഫൽ ഉദ്ഘാടനം നിർവ്വഹിച്ചു.’മായം കലരാത്ത ഭക്ഷണം നമ്മുടെ അവകാശം’ എന്ന വിഷയത്തെ ആസ്പദമാക്കി ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണ ക്ലാസും നടന്നു.

മൈനാഗപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഷമീന ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി.പിടിഎ പ്രസിഡന്റ് അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.
‘ഇല ‘ പദ്ധതിയുടെ വിശദീകരണം ചവറ ബിആർസിയിലെ സിആർസി കോർഡിനേറ്റർ എസ്.രാധാകൃഷ്ണപിള്ള നിർവ്വഹിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ എസ്.സഞ്ജീവ്കുമാർ സ്വാഗതവും
അൻവർ ഹുസൈൻ നന്ദിയും പറഞ്ഞു.

Advertisement