പടിഞ്ഞാറെ കല്ലടയിൽ സമ്പൂർണ ബിരുദ ഗ്രാമം പദ്ധതിക്ക് തുടക്കമായി

കടപുഴ : പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ പ്രീഡിഗ്രി,പ്ലസ്ടു പാസായ മുഴുവൻ പേരേയും ബിരുദക്കാരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സമ്പൂർണ ബിരുദ ഗ്രാമം പദ്ധതി ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.

കൊല്ലം ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയുടേയും ജില്ലാ പഞ്ചായത്തിൻ്റേയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിൻ്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ മുബാറക്ക് പാഷ,ബ്ലോക്ക് പ്രസിഡന്റ്‌ അൻസർ ഷാഫി,ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ഡോ. പി.കെ ഗോപൻ,സിന്റിക്കേറ്റ് അംഗം ബിജു .കെ .മാത്യു,പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. സി.ഉണ്ണികൃഷ്ണൻ,വൈസ് പ്രസിഡന്റ്‌ എൽ സുധ തുടങ്ങിയവർ സംസാരിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ,ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement