റബർ വില തകർച്ച, കർഷകരുടെ നടുവൊടിക്കുന്നു,കേന്ദ്രം ഇടപെടണം ,ഗണേഷ് കുമാർ

Advertisement

തിരുവനന്തപുരം.റബർ വില തകർച്ച റബർ കർഷകരുടെ നടുവൊടിക്കുന്ന നടപടിയാണെന്നും

അടിയന്തരമായി കേന്ദ്രം ഇടപെടണമെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും വിഷയത്തിൽ ഇടപെടണം. റബർ വില വർധനവിൽ സർക്കാരിനെതിരെ പാർട്ടി സമരം സംഘടിപ്പിക്കും.കേന്ദ്രനയങ്ങൾ സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിക്കുന്നെന്ന് ഗണേഷ് കുമാർ. സംസ്ഥാന സർക്കാരും ധവള പത്രം പുറത്തിറക്കി സത്യാവസ്ഥ ജനങ്ങളെ അറിയിക്കണം

പ്രതിപക്ഷത്തിന് എന്തും പറയാം, പരുക്കില്ല. സംസ്ഥാനത്തിൻ്റെ ചിലവ് കുറക്കണമെന്നാണ് കേരളാ കോൺഗ്രസ് ബി യുടെ അഭിപ്രായം. എല്ലാ മേഖലയിലും ചിലവ് ചുരുക്കൽ വേണം. ഭരണാനുമതി വൈകുന്നു.പദ്ധതികൾ അനുവദിക്കുന്നതും പണം അനുവദിക്കുന്നതും വൈകുന്നു. കിഫ് ബി യിലും ചിലവ് കുറക്കണം.വരവ് കുറയുമ്പോൾ ചിലവും കുറക്കണം എൽ.ഡി.എഫിൽ കൂടിയാലോചനയില്ലെന്ന് ഗണേഷ് കുമാർ

ചർച്ചകളുണ്ടാകുന്നില്ല, വികസന രേഖ അംഗീകരിക്കുന്നതിലും ചർച്ചയുണ്ടായില്ല. മുമ്പ് അഭിപ്രായങ്ങൾ എഴുതി വാങ്ങിയിരുന്നു
റോഡ് നിർമാണത്തിൽ ഉൾപ്പടെ കാലതാമസമുണ്ട് പഞ്ചായത്ത് തലത്തിലും പ്രശ്നമുണ്ട്

Advertisement