സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽചെണ്ടകൊട്ടി പ്രതിഷേധിച്ചു

Advertisement

ശാസ്താംകോട്ട. ഭരണഘടനയെ വെല്ലുവിളിച്ച സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കിയതിൽ സംസ്കാരസാഹിതി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി വാമൂടിക്കെട്ടി ചെണ്ടകൊട്ടി പ്രതിഷേധിച്ചു.
ഡി സി സി സെക്രട്ടറി ശ്രീ പി നൂറുദീൻകുട്ടി ഉദ്ഘാടനം ചെയ്തു.
ശ്രീ സൈറസ് പോൾ അധ്യക്ഷത വഹിച്ച യോഗത്തിൽ എബി പാപ്പച്ചൻ, ശ്രീ സോമൻ പിള്ള, ശാസ്താംകോട്ട റഷീദ്,ഷാഫി ചെമ്മാത്ത്, വിഷ്ണു വിജയൻ, ഫിറോസ്,  അബ്ദുള്ള, റിജോ ,ആസിഫ് മുഹമ്മദ് ,ആൽഫ്രഡ്.എം.,സ്റ്റാൻലി. എസ്.എന്നിവർ സംസാരിച്ചു.

Advertisement