വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നവർക്ക് പരിചരണം നൽകുകയെന്നത് മഹത്തായ കാര്യം: ശശി തരൂർ

Advertisement

ശാസ്താംകോട്ട : സമൂഹത്തിൽ വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്ന രോഗികൾക്ക് പരിചരണം നൽകുകയെന്നത് മഹത്തായ കാര്യമാണെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു.ശൂരനാട്
കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച
പ്രിയദർശിനി പാലിയേറ്റീവ് കെയർ സെസൈറ്റി ഉദ്ഘാടനവും സഹായ വിതരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആദ്യമായി പാലിയേറ്റീവ് കെയർ സംവിധാനം ആരംഭിച്ചത് കേരളത്തിലാണ്.ഇന്ത്യയിൽ ആകമാനം വലിയ ശക്തിയായി ഈ സംവിധാനം മാറിക്കഴിഞ്ഞിരിക്കുകയാണ്.
അന്തസ്സോടെ ജീവിക്കുകയെന്നത് ഒരു രോഗിയുടെ അവകാശമാണ്.
വേദനകൾക്കിടയിലും എല്ലാം മറന്ന് കുടുംബാംഗങ്ങൾക്കൊപ്പം കഴിയുമ്പോൾ അവർക്ക് കിട്ടുന്ന ആശ്വാസം ചെറുതല്ല.മനുഷ്യനെ സഹായിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കരുതെന്നും ശശി തരൂർ തുടർന്നു പറഞ്ഞു.

ചക്കുവള്ളിയിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ആർ.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.തെന്നല ജി.ബാലകൃഷ്ണപിള്ള ഭദ്രദീപപ്രകാശനം നടത്തി.കൊടിക്കുന്നിൽ സുരേഷ് എം.പി സഹായ വിതരണോദ്ഘാടനം നിർവഹിച്ചു.ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,ഗാന്ധി ഭവൻ ചെയർമാൻ പുനലൂർ സോമരാജൻ,വ്യവസായി ആർ.ഹരികുമാർ,ഒഐസിസി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള,ജീവനം ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി ബിജു തുണ്ടിൽ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ കെ.സുകുമാരൻ നായർ,തുണ്ടിൽ നൗഷാദ്,മണ്ഡലം പ്രസിഡന്റുമാരായ എസ്.ശ്രീകുമാർ,എച്ച്.അബ്ദുൾ ഖലീൽ,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എസ് അനുതാജ് എന്നിവർ പങ്കെടുക്കും.സെക്രട്ടറി വി.വേണുഗോപാല കുറുപ്പ് സ്വാഗതവും ഖജാൻജി ആർ.നളിനാഷൻ നന്ദിയും പറഞ്ഞു.

ചക്കുവളളിയിൽ പ്രിയദർശിനി പാലിയേറ്റീവ് കെയർ സെസൈറ്റിയുടെ ഉദ്ഘാടനം ശശി തരൂർ എം.പി നിർവഹിക്കുന്നു

Advertisement