കൊട്ടാരക്കരയിൽ നിന്നും കിള്ളൂർ,ആനയം,പൊരിക്കൽ,
കൈതക്കോട്, മൂന്ന് മുക്ക്, കടപുഴ, ഭരണിക്കാവ് വഴി ശാസ്താംകോട്ടയ്ക്ക്
ബസ് സർവ്വീസ് ആരംഭിച്ചു

ശാസ്താംകോട്ട:കൊട്ടാരക്കരയിൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും കിള്ളൂർ,ആനയം, പൊരിക്കൽ,കൈതക്കോട്,മൂന്ന് മുക്ക്, കടപുഴ,ഭരണിക്കാവ് വഴി ശാസ്താംകോട്ടയിലേക്ക് ബസ് സർവ്വീസ് ആരംഭിച്ചു.രാവിലെ 7. 20ന് കൊട്ടാരക്കരയിൽ നിന്നും പുറപ്പെടുന്ന ബസ് 8:30ന് ശാസ്താംകോട്ടയിൽ എത്തിച്ചേരും.8.40ന് ശാസ്താംകോട്ടയിൽ നിന്നും പുറപ്പെട്ട് 9.50ന് കൊട്ടാരക്കരയിൽ എത്തും. വൈകിട്ട് 4ന് കൊട്ടാരക്കരയിൽ നിന്നും തിരിച്ച് 5.15ന് ശാസ്താംകോട്ടയിൽ എത്തും.ഇവിടെ നിന്നും തിരികെ 7ന് കൊട്ടാരക്കരയിലേക്ക് തിരിച്ചും സർവീസ് ഉണ്ടാകും.ഞായറാഴ്ച ആരംഭിച്ച സർവീസിന് വിവിധ
പ്രദേശങ്ങളിൽ ജനപ്രതിനിധികളും, നാട്ടുകാരും സ്വീകരണം നൽകി.

കോവൂർ കുഞ്ഞുമോൻ എംഎൽഎ
കൊട്ടാരക്കരയിൽ നിന്നും വിവിധ പഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരോടൊപ്പം ശാസ്താംകോട്ട വരെ ബസ്സിൽ യാത്ര ചെയ്ത് എത്തിച്ചേർന്നു.വൈകുന്നേരം ശാസ്താംകോട്ടയിൽ എത്തിച്ചേർന്ന ബസ്സിന് പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എംഎൽഎ,ബസ് ഡ്രൈവർ,കണ്ടക്ടർ എന്നിവരെ പൊന്നാട അണിയിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,മുൻ പഞ്ചായത്ത് അംഗം എസ്.ദിലീപ് കുമാർ,അബ്ദുൽ സമദ്,അനിൽ കോശി,രജീഷ് എന്നിവർ നേതൃത്വം നൽകി.

Advertisement