ഊർജസംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു

Advertisement

കടമ്പനാട്.എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും സെന്റർ ഫോർ എൻവയോണ്മെന്റ് ആൻഡ് ഡെവലപ്മെന്റ് (സി.ഈ.ഡി) യും ലൈഫും ചേർന്ന് സംഘടിപ്പിക്കുന്ന ഊർജ്ജ കാര്യക്ഷമതാ പ്രചരണ പരിപാടിയായ ഊർജകിരൻ പ്രോഗ്രാമിന്റെ ഭാഗമായ ‘ഊർജ സംരക്ഷണ ഒപ്പ് ശേഖരണ കാമ്പയിൻ’ അടൂർ നിയമസഭാ മണ്ഡലത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എം എൽ എ ഓപ്പണ് ക്യാൻവാസിൽ ഒപ്പിട്ട് ഉദ്ഘാടനം ചെയ്തു.

ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ് അയ്യർ, കടമ്പനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, എസ് രാധാകൃഷ്ണൻ, അടൂർ തഹസിൽദാർ പ്രദീപ് വി.ജി എന്നിവരും ഒപ്പ് രേഖപ്പെടുത്തി.
കടമ്പനാട് ഗ്രാമപഞ്ചായത്തിൽ നടന്ന പരിപാടികൾക്ക് രാജീവൻ.ഡി, മനോജ്, പി. സുനിൽകുമാർ,രത്‌നാകരൻ, അഡ്വ. ഇടയ്ക്കാട് സിദ്ധാർത്ഥൻഎന്നിവർ നേതൃത്വം നൽകി.

Advertisement