ചടയമംഗലത്തു ബിവറേജ് ഷോപ്പിൽ മോഷണശ്രമം

Advertisement

കൊല്ലം. ചടയമംഗലത്തു ബിവറേജ് ഷോപ്പിൽ മോഷണശ്രമം.

ഇന്ന് വെളുപ്പിനെ 1:30ഓടെയാണ് മോഷണംനടന്നിരിക്കുന്നത്.രാവിലെ ഷോപ്പിന്റെ പരിസരം വൃത്തിയാക്കാൻ വന്നയാളാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ചതു കണ്ടെത്.തുടർന്ന് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരമറീപ്പിക്കുകയായിരുന്നു..
ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കൗണ്ടറിൽ പണം ഉണ്ടോ എന്ന് പരിശോധിക്കുകയും അലമാര ഉൾപ്പടെ കുത്തി ത്തുറന്നു പരിശോധന നടത്തുകയും ചെയ്തു.

എന്നാൽ ലോക്കറിൽ 7 ലക്ഷത്തോളം രൂപ സൂക്ഷിച്ചിരുന്നത് മോഷ് ട്ടാവിനുകൊണ്ടുപോകാൻ കഴിഞ്ഞില്ല.

മദ്യത്തിന്റെ സ്റ്റോക്ക് പൂർണമായി പരിശോധിച്ചാൽമാത്രമേ എത്രത്തോളം മദ്യം നഷ്ട്ടപെട്ടിട്ടുണ്ടെന്നു മനസ്സിലാക്കാൻ സാധിക്കുകയുള്ളൂവെന്ന് ജീവനക്കാർ പറഞ്ഞു.

കൊല്ലത്തുനിന്ന് ഡോഗ്സ്കോഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾ നടത്തി തെളിവുകൾ ശേഖരിച്ചു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു ചടയമംഗലം പോലീസുഅന്വേഷണം ആരംഭിച്ചു.

Advertisement