പടിഞ്ഞാറെ കല്ലടയിൽ പ്രണയ ബന്ധത്തിൽ നിന്നും ഒഴിഞ്ഞു മാറിയ സ്കൂൾ വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമം; യുവാവ് ഒളിവിൽ

Advertisement

ശാസ്താംകോട്ട : സ്കൂളിലേക്ക് സൈക്കിളിൽ പോയ വിദ്യാർത്ഥിനിയെ തടഞ്ഞു നിർത്തി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി.പടിഞ്ഞാറെ കല്ലട കുന്നൂത്തറ മുക്കിൽ ഇന്ന് പകൽ 12 ഓടെ ആയിരുന്നു സംഭവം.പത്താം ക്ലാസ് വിദ്യാർത്ഥിനി പരീക്ഷ എഴുതാൻ സ്കൂളിലേക്ക് പോകവേ വഴിയിൽ കാത്തു നിന്ന യുവാവ് കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്താൻ ശ്രമിക്കുകയായിരുന്നു.എന്നാൽ കുട്ടി ഒഴിഞ്ഞു മാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.


ആക്രമണത്തിന് തൊട്ടുമുമ്പ് ആരുടെയോ ബൈക്കിന്റെ പിന്നിലിരുന്നാണ് യുവാവ് ഇവിടെയെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.പിന്നീട് പടിഞ്ഞാറെ കല്ലട സ്വദേശിയായ യുവാവ് ഒളിവിൽ പോകുകയായിരുന്നു.
പ്രണയബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറിയതാകാം ആക്രമണകാരണമെന്നും യുവാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ശാസ്താംകോട്ട എസ്.ഐ അനീഷ് അറിയിച്ചു.

Advertisement