കടപ്പാക്കുഴിയിലെ ടാർ മിക്സിങ്ങ് പ്ലാന്റിനെതിരെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസ്സാക്കി

Advertisement

ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്തിൽ കടപ്പാകുഴിയിലെ ജനവാസ കേന്ദ്രത്തിൽ നിന്ന് ടാർ മിക്സിങ്ങ് പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.തിങ്കളാഴ്ച കൂടിയ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാനാണ് അടിയന്തിര പ്രമേയം അവതരിപ്പിച്ചത്.വി.രതീഷ് പിൻതാങ്ങി.മറ്റ് അംഗങ്ങൾ എല്ലാവരും പ്രമേയത്തെ ഒന്നായി അംഗീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ഡോ.സി.ഉണ്ണികൃഷ്ണൻ, പി.എം സെയ്ദ്,ബിനു മംഗലത്ത്,ശ്രീകുമാർ കണ്ണമം,എസ്.കെ ശ്രീജ, വത്സലകുമാരി,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഗീതാകുമാരി, അംഗങ്ങളായ തുണ്ടിൽ നൗഷാദ്,ആർ.സുന്ദരേശൻ ,പങ്കജാക്ഷൻ,ഷീജ, പുഷ്പ കുമാരി, എസ്.ശശികല,ലതാ രവി, രാജി രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement