തൂവയൂരിൽ ടോറസ് ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി മരിച്ചത് മലനട സ്വദേശികൾ,അപകടത്തിന്‍റെ വിഡിയോ

Advertisement

ശാസ്താംകോട്ട : വണ്ടിപ്പെരിയാർ – ഭരണിക്കാവ് ദേശീയ പാതയിൽ അടൂർ കടമ്പനാട് തൂവയൂർ ജംഗ്ഷനിൽ അമിത വേഗതയിലെത്തിയ ടോറസ് ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി മരിച്ചത് മലനട സ്വദേശികള്‍. പോരുവഴി മലനട ദേവഗിരി സൂസി കോട്ടേജിൽ ജോൺസൺ(70),ആട്ടോ ഡ്രൈവർ മലനട ദേവഗിരി ദിനു ഭവനത്തിൽ പരേതനായ ജോർജിന്റെയും തങ്കമ്മയുടെയും മകൻ ദിനു ജോർജ്(38) എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് 5.30 ഓടെ ആയിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.ഇടിയുടെ ആഘാതത്തിൽ ലോറിക്കടിയിൽപ്പെട്ട ഓട്ടോയിൽ നിന്നും ഇരുവരെയും പുറത്തെടുക്കാൻ നാട്ടുകാർ ഏറെ പ്രയാസപ്പെട്ടു.നീണ്ട പരിശ്രമത്തിനൊടുവിൽ പുറത്തെടുത്ത് അടൂർ ഗവ.ആശുപത്രിയി എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹങ്ങൾ അടൂർ താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സംസ്ക്കാരം പിന്നീട്.ദീർഘകാലം വിവിധ പോസ്റ്റ് ഓഫീസുകളിൽ പോസ്റ്റ്മാനായി പ്രവർത്തിച്ചയാളാണ് ജോൺസൻ.

വിരമിച്ച ശേഷം വിദേശത്ത് ജോലിക്ക് പോയി മടങ്ങിയെത്തിയ ഇദ്ദേഹം പലവിധ
രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.ഇതിനാൽ മെഡിക്കൽ സ്‌റ്റോറിൽ നിന്നും മരുന്ന് വാങ്ങാനാണ് ദിനുവിന്റെ ഓട്ടോയിൽ തുവയൂരിലേക്ക് പോയത്.ദേവഗിരി ഫാക്ടറിക്ക് സമീപം വീടിനോട് ചേർന്ന കടയ്ക്ക് മുന്നിലാണ് ദിനു ഓട്ടോയിടുന്നത്.ഓട്ടോ സ്റ്റാന്റുകളിൽ
പോകാറില്ല.പലവിധ ജോലികൾക്ക് പോകുന്ന ദിനു അടുത്തുള്ളവർ ഓട്ടം വിളിക്കുമ്പോഴാണ് പോകാറുള്ളത്. എന്നാൽ ഇന്നത്തെ യാത്ര അവസാന യാത്രയായി മാറുകയായിരുന്നു.എലിസബത്താണ് മരിച്ച ജോൺസന്റെ ഭാര്യ.മോൻസി,ആൻസി എന്നിവർ മക്കളും ബിൻസി,അലോഷ്യസ് എന്നിവർ മരുമക്കളുമാണ്.

Advertisement