ഞാങ്കടവിൽ ചാണകക്കുഴിയിൽ അകപ്പെട്ട പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

Advertisement

കുന്നത്തൂർ : പതിനഞ്ചടി താഴ്ചയിലുള്ള ചാണകക്കുഴിയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.ഞാങ്കടവ് പാലത്തിനു സമിപം ശ്രീമൂലത്തിൽ പദ്മിനിയുടെ
വീട്ടിലെ പശുവാണ് കുഴിയിൽ വീണത്. വിവരം അറിയിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുഴിയിൽ ഇറങ്ങി പശുവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
ഫയർഫോഴ്സ് അംഗങ്ങളായ രതീഷ്. റ്റി.എസ്,ആർ.രാജേഷ് കുമാർ, എ.എസ്.റ്റി.ഒ സജീവ്.പി, ഹരിലാൽ,ശിവപ്രസാദ്,പ്രദീപ് എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.

Advertisement