പരീക്ഷാഹാളിൽ നിന്നും അഞ്ജു എത്തിയത് കതിർ മണ്ഡപത്തിലേക്ക്

Advertisement

കുന്നത്തൂർ: പരീക്ഷാഹാളിൽ നിന്നും അഞ്ജു ഓടിയെത്തിയത് കതിർ മണ്ഡപത്തിലേക്ക്.അപ്പോഴേക്കും മുഹൂർത്തത്തിനുളള്ള സമയമായിരുന്നു.കുന്നത്തൂർ കിഴക്ക് ജഗത്ഭ ഭവനിൽ പരേതനായ കെ.ജഗദന്റെയും എൻ.ശ്രീലതയുടെയും മകൾ അഞ്ജു.എസ്.ജഗദനും എഴുകോൺ കാരുവേലിൽ നിഖിൽ നിവാസിൽ റ്റി.പ്രസാദിന്റെയും ഡി.ലതയുടെയും മകൻ പി.എൽ നിഖിലും തമ്മിലുള്ള വിവാഹം വെള്ളിയാഴ്ചയാണ് നടന്നത്.

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ വച്ച് പകൽ 11.33 നും 12.01 നും ഇടയിലായിരുന്നു വിവാഹ മുഹൂർത്തം.എന്നാൽ അഞ്ജുവിന് ബി.എഡ് സെക്കൻസെം പരീക്ഷ അവസാനിക്കുന്നതും വെള്ളിയാഴ്ചയായിരുന്നു.വിവാഹത്തിന് തീയതി നിശ്ചയിക്കുമ്പോൾ പരീക്ഷയുടെ തീയതി എത്തിയിരുന്നില്ല.ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന പരീക്ഷ നവംബർ അവസാനത്തേക്ക് മാറ്റിയതാണ് ഇതിന് കാരണം.

അവസാന പരീക്ഷ എഴുതാതിരുന്നാൽ അത് തുടർ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ പരീക്ഷ എഴുതാതെ മറ്റ് നിർവാഹമില്ലായിരുന്നു.
വീട്ടുകാരുടെയും വരനായ നിഖിലിന്റെയും കട്ടസപ്പോർട്ട് കൂടി ലഭിച്ചതോടെ റിസപ്ഷൻ ദിവസത്തെ തിരക്കിനിടയിലും പരീക്ഷയ്ക്ക് പഠിക്കാൻ അഞ്ജു സമയം കണ്ടെത്തിയിരുന്നു.പോരുവഴി ഇടയ്ക്കാട് മന്നം ഫൗണ്ടേഷൻ സെന്റർ ഫോർ എഡ്യൂക്കേഷൻ ടെക്നോളജിയിൽ ബി.എഡ് വിദ്യാർത്ഥിനിയാണ് അഞ്ജു.ടെൻഷനൊന്നുമില്ലാതെ തികഞ്ഞ ആത്മവിശ്വാസത്തോടെ പരീക്ഷ നല്ലതുപോലെ എഴുതിയ ശേഷമാണ് അഞ്ജു കതിർ മണ്ഡപത്തിൽ എത്തിയത്.

Advertisement