കോൺഗ്രസ് വനിതാ നേതാവിനോട് ലൈംഗികച്ചുവയോടെ സംസാരിച്ച ബിജെപി മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി പ്രസിഡന്റിനെതിരെ കേസ്

Advertisement

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ കോൺഗ്രസ് വനിതാ നേതാവിനെ ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്ത ബിജെപി നേതാവിനെതിരെ പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്താംകോട്ട
പോലീസ് കേസെടുത്തു.മറ്റ് നിരവധി സ്ത്രീകളും നേതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയതായി സൂചനയുണ്ട്.ബിജെപി
മൈനാഗപ്പള്ളി പഞ്ചായത്ത് സമിതി പ്രസിഡന്റ് അരവിന്ദാക്ഷൻ പിള്ള (65)യാണ് കഥാനായകൻ.മൈനാഗപ്പള്ളി പഞ്ചായത്തിലെ കമ്യുണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഇയ്യാളെ സ്ത്രീ സംബന്ധമായ വിഷയങ്ങളെ തുടർന്ന് പാർട്ടി പുറത്താക്കിയ ശേഷമാണ് ബിജെപിയിലെത്തിയത്.
മൈനാഗപ്പള്ളി സ്കൂളിൽ ഭരണഘടന ക്ലാസ് എടുക്കാൻ പോയിട്ട് വന്ന കോൺഗ്രസ്‌ പ്രവർത്തകയോടാണ് പിറകിലെത്തി ലൈംഗികച്ചുവയോടെ സംസാരിച്ചത്.അധ്യാപിക കൂടിയായ ഇവർ ഇദ്ദേഹത്തെ ആട്ടി ഓടിച്ചുവെങ്കിലും വീണ്ടും അശ്ലീല ചുവയുള്ള സംസാരവുമായി പിറകെ ചെന്നു.

വീട്ടിലെത്തി ഭർത്താവിനോടും മക്കളോടും വിവരം പറഞ്ഞതിനെ തുടർന്ന് ഇവര്‍ ബിജെപി നേതാവിന്റ വീട്ടിൽ ചെന്ന് ംഘര്യി‍ഷമുണ്ടാക്കി. ബിജെപി പ്രവർത്തകരുടെ ഭാര്യമാരോടും മോശമായി പെരുമാറിഎന്ന് പരാതി ഉണ്ട്. നിരവധി തവണ ആവർത്തിക്കരുത് എന്ന് താക്കീത് നൽകിയെന്നും പറയുന്നു.വിവരം അറിഞ്ഞിട്ടും ബിജെപിയുടെ ലോക്കൽ – സംസ്ഥാന, മേഖല നേതാക്കൾ പ്രശ്നം ഒതുക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

Advertisement