കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി

Advertisement

കൊല്ലം .തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്.
ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ. എസ്. വലിമ്പേയുടെയും, ജില്ലാ പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

മൊത്തം 25,367 ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 2,000 ഉദ്യോഗാർഥികളെയാണ് ആദ്യദിനം പങ്കെടുപ്പിക്കുന്നത്.

Advertisement