ശാസ്താംകോട്ട ഉപജില്ലാ കലോത്സവത്തിന് ബുധനാഴ്ച കടമ്പനാട്ട് തിരിതെളിയും;

Advertisement

മാറ്റുരയ്ക്കുന്നത് 61
സകൂളുകളിൽ നിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ

ശാസ്താംകോട്ട:ശാസ്താംകോട്ട ഉപജില്ലാ സ്കൂൾ കലോത്സവം ബുധനാഴ്ച മുതൽ കടമ്പനാട് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.ഉപജില്ലയിലെ 61
സകൂളുകളിൽ നിന്നായി മൂവായിരത്തോളം കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കും.കെആർകെപിഎം ബി.എച്ച്.എസ്, വി.എച്ച്.എസ്.എസ്,വിവേകാനന്ദ ഗേൾസ് ഹൈസ്കൂൾ,വിവേകാനന്ദ എൽ.പി.എസ്,വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലായി 6 വേദികളിലാണ് മൽസരങ്ങൾ നടക്കുന്നത്.ബുധനാഴ്ച രാവിലെ 8ന് സ്കൂൾ രക്ഷാധികാരി എസ്.കെ അനിൽകുമാർ പതാക ഉയർത്തും.9ന് പൊതുസമ്മേളനം കോവൂർ കുഞ്ഞുമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷത വഹിക്കും.കലാമേള കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്മാരായ
കെ.വത്സലകുമാരി,ബിനു മംഗലത്ത്, എസ്.ശ്രീകുമാർ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീനാദേവി കുഞ്ഞമ്മ, പി.ശ്യാമളയമ്മ,എ.ഇ.ഒ പി.എസ്.സുജാകുമാരി തുടങ്ങിയവർ പങ്കെടുക്കും.
സമാപന സമ്മേളനം 19 ന് വൈകിട്ട് 6ന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അൻസർ ഷാഫി അധ്യക്ഷത വഹിക്കും.കൊട്ടാരക്കര ഡി.ഇ.ഒ
വി.രാജു സമ്മാന വിതരണം നിർവ്വഹിക്കും.

Advertisement