മലനടയിൽ പറയിടീലിന് 101 കുപ്പി കള്ള് നിവേദ്യം

Advertisement

പോരുവഴി:പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി നടന്നുവരുന്ന പറയിടില്‍ മഹോത്സവത്തിന് വടക്കേമുറി കരയിലെ ഇരുപതാം നമ്പർ ഷാപ്പിലെ ജീവനക്കാരുടെ നേര്‍ച്ചയായി 101 കുപ്പി കള്ള് സമർപ്പിച്ചു. ജീവനക്കാരായ ചന്ദ്രബാബു, സരസൻ സുരേഷ് പ്രമോദ് പ്രസാദ് ശ്രീലാൽ വിനോദ് എന്നിവരുടെ നേർച്ചയായിട്ടാണ് കള്ള് സമര്‍പ്പിച്ചത്. ദ്രാവിഡാചാരത്തനിമ നിലനില്‍ക്കുന്ന ക്ഷേത്രത്തിലെ നേര്‍ച്ചകളില്‍മുഖ്യമാണ് കള്ള്.

ക്ഷേത്രം മുഖ്യഊരാളി കൃഷ്ണൻ , ദേവസ്വം സെക്രട്ടറി അഖിൽ സിദ്ധാർത്ഥ് വൈസ് പ്രസിഡണ്ട് അജീഷ് നാട്ടുവയൽ പള്ളിപ്പാന ജനറൽ കൺവീനർ ശ്രീനിലയം സുരേഷ്, ദേവസ്വം മെമ്പർമാരായ ആനന്ദൻ ,രജനീഷ് , പൊടിയൻ, രാധാകൃഷ്ണപിള്ള , ഇടയ്ക്കാടെ രതീഷ്, നിതിൻ പ്രകാശ് , കര മെമ്പർമാരായ രതീഷ്, അജയൻ കരകമ്മറ്റി ജനറൽ കൺവീനർ ജയചന്ദ്രൻ,ശരൺ ചിറപ്പ് കമ്മറ്റി കൺവീനർ അരുൺ മോഹൻ, ക്ഷേത്രം ജീവനക്കാരായ ഗോപകുമാർ, സതീഷ് സത്യൻ, രാജേഷ് പുത്തൻപുര,അരുൺ ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

അമ്പലത്തുംഭാഗം കരയിലെ പറയിടീൽ മഹോൽസവം നവംബർ 13 ഞായറാഴ്ച രാവിലെ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു. ഇടയ്ക്കാട് തെക്ക് കരയിൽ ഡിസംബർ രണ്ടാം തീയതിയും ഇടയ്ക്കാട് വടക്ക് കരയിൽ ഡിസംബർ 9 തിയതിയും പറയടിയിൽ മഹോത്സവം നടക്കുന്നതാണ്.

Advertisement