സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ

Advertisement

പുനലൂർ : സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പർമിൽ ആഷിക് മൻസിൽ ആഷിക്നെയാണ്‌ പോലീസ് പിടികൂടിയത്. ഇയാളിൽ നിന്നും 150 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിൽ ഡാൻസഫ് ടീമും പുനലൂർ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.

പിടിയിലായ ആഷിക് മുൻപും നിരവധി കേസ്സുകളിൽ പ്രതിയായിട്ടുള്ളതാണ്. ഡാൻസഫ് ടീമിനൊപ്പം പുനലൂർ എസ്.ഐ ഹരീഷ്. എസ്.ഐ തോമസ്, എ.എസ്.ഐ ബിനീഷ് പാപ്പച്ചൻ, സി.പി.ഒ ഷിജു എന്നിവർ ചേർന്നാണ് പ്രതിയെ പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisement