മൈനാഗപ്പള്ളി മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചു

Advertisement

മൈനാഗപ്പള്ളി . മതപഠന സ്ഥാപനത്തിലെ വിദ്യാര്‍ഥി കുഴഞ്ഞുവീണു മരിച്ചു. ഇടനവശേരി സിറാജുല്‍ ഉലൂം അക്കാഡമിയിലെ വിദ്യാര്‍ഥിയായ തഴവ സ്വദേശി അക്ബര്‍ഷാ(23)ആണ് മരിച്ചത്.

ഇന്നുച്ചക്ക് ഭക്ഷണം കഴിച്ച് വന്ന ഉടനെ തളര്‍ന്നുവീണ അക്ബര്‍ഷായെ ഉടനെ മൈനാഗപ്പള്ളിയിലെ ഒരു ക്‌ളിനിക്കിലും പിന്നീട് താലൂക്കാശുപത്രിയിലുമെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. പനിയോ മറ്റെന്തെങ്കിലും രോഗാവസ്ഥയോ ഉണ്ടായിരുന്നില്ല. ഒപ്പം ഭക്ഷണം കഴിച്ചവര്‍ക്കൊന്നും കുഴപ്പമുണ്ടായിട്ടില്ല. 35ഓളം വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
ഒന്‍പതുവര്‍ഷമായി അക്ബര്‍ഷാ ഇവിടെ പഠിക്കുന്നുണ്ട്.എസ്എസ്എഫ് എവിഎച്ച്എസ് യൂണിറ്റ് സെക്രട്ടറിയാണ്. തഴവ കാവില്‍കിഴക്കതില്‍ നിസാറിന്റെ മകനാണ്. മാതാവ്. ഷാഹിദ. ഷാന്‍ അന്‍വര്‍ഷാ എന്നിവര്‍ സഹോദരങ്ങളാണ്.

Advertisement