കൊല്ലം പ്രാദേശിക ജാലകം

Advertisement

പൂയപ്പള്ളി പോലീസ് സ്റ്റേഷൻ  പരിധിയിലെ വയോധികയുടെ മരണം – കൊലപാതകമെന്ന് തെളിഞ്ഞു മകൾ അറസ്റ്റിൽ

പൂയപ്പള്ളി: വെളിനല്ലൂർ വില്ലേജിൽ കരിങ്ങന്നൂർ പി ഒ യിൽ ആലുംമൂട് , ഇരപ്പിൽ വെള്ളച്ചാട്ടത്തന് സമീപം സുജാ വിലാസം വീട്ടിൽ താമസിച്ചു വന്ന
സുജാത അയൽവാസിയുടെ വസ്തുവിൽ മരിച്ചു കിടന്നതു കൊലപാതകമെന്ന് തെളിഞ്ഞു. മരണപ്പെട്ട സുജാതയും 31 വയസുള്ള മകൾ സൗമ്യയും മാത്രമാണ് ഈ വീട്ടിൽ താമസിച്ച് വന്നിരുന്നത്. മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവിയുടെ നിർദ്ദേശപ്രകാരം കൊട്ടാരക്കര DySP വിജയകുമാർ ജി.ഡി യുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലും ശാസ്ത്രീയമായി ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലും മരണപ്പെട്ട സുജാതയുടെ മകളായ സൗമ്യ തന്നെ ആണ് കൊലപാതകം നടത്തിയത് എന്ന് കണ്ടെത്തുകയായിരുന്നു.

സുജാതയും മകൾ സൗമ്യയും സ്ഥിരം മദ്യപിച്ച് വഴക്ക് കൂടുന്നത് പതിവായിരുന്നു, അവരുടെ പുരയിടത്തിലെ മരം വിറ്റ വകയിൽ കിട്ടിയ പൈസയെച്ചൊല്ലിയുണ്ടായ തർക്കവും, ടി തുക കൈക്കലാക്കണമെന്നുള്ള ആഗ്രഹവും, മകൾ സൗമ്യയുടെ വഴിവിട്ട ജീവിതത്തിന് സുജാത എതിര് നിന്നതിലുമുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രതി സൗമ്യ കുറ്റസമ്മതം നടത്തിയിട്ടുള്ളതാണ്. പൂയപ്പള്ളി സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് , ജയപ്രദീപ്, ഉണ്ണിക്കൃഷ്ണപിള്ള, ASI മാരായ രാജേഷ്, ഷിബു, അനിൽകുമാർ, SCPO മാരായ ജുമൈല, റീന, രജനി, സിപി മാരായ മധു, മുരുകേഷ്, വിഷ്ണു, ബിജു, ജിതിൻ പോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കൊലപാതക ശ്രമം: പ്രതി അറസ്റ്റിൽ
പൂയപ്പള്ളി : ഓടാനാവട്ടം വൈറ്റിംഗ് ഷെഡിനു സമീപം വച്ച് വെളിയം വില്ലേജിൽ പുല്ലാനിക്കാട്‌ എന്ന സ്ഥലത്തു പൂവണ പുത്തൻ വീട്ടിൽ ഗോപിനാഥൻപിള്ള മകൻ ഉണ്ണിമോനെയും കൂട്ടുകാരനായ സതീശനെയും കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച പ്രതിയെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ പുന്നയൂർ മുറിയിൽ പെരിങ്ങാട്ടുവീട്ടിൽ സന്ദീപ് (40) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ സന്ദീപ് ആവലാതിക്കാരനെയും കൂട്ടുകാരനെയും ചിത്ത വിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് ആക്രമിച്ചത്. കൈയ്യിൽ കരുതിയിരുന്ന വെട്ടുകത്തികൊണ്ട് ഇയാൾ വെട്ടി പരിക്കേൽപ്പിക്തുകുകയായിരുന്നു .പൂയപ്പള്ളി എസ്.ഐ അഭിലാഷ് , എ . എസ്.ഐ ബിജു , ചന്ദ്രകുമാർ , രാജേഷ് സി.പി.ഓ മുരുകേഷ്, ബിജേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കൊല്ലം ബീച്ച് ഉല്ലാസതീരം ആയി

ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ചവറ കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലെ അഗതികൾ കൊല്ലം ബീച്ചിൽ ഉല്ലാസയാത്ര നടത്തി.ഇന്ന് വൈകിട്ട് നാലുമണിക്കാണ് ആഗതി മന്ദിരത്തിൽ നിന്നുംകൊല്ലം ബീച്ചിൽ എത്തിയത് അഗതികളും ജീവനക്കാരും ഉൾപ്പെടെ 38 പേരാണ് ബീച്ചിൽ എത്തിയത്. ചവറ എംഎൽഎ സുജിത്ത് വിജയൻ പിള്ള ആണ് കൊല്ലം ബീച്ചിൽ ഉല്ലാസയാത്ര ഉദ്ഘാടനം ചെയ്തത്

അഗതിമന്ദിരം ചെയർമാൻ കുഞ്ഞച്ചൻ ആറാടൻ,,ജീവകാരുണ്യ പ്രവർത്തകരായ ശക്തികുളങ്ങര ഗണേഷ്, ബാബു, അബു, ജോബ് ജി ബാബു, ഗോപകുമാർ
ശാസ്താംകോട്ട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ മനോജ് പബ്ലിക് പ്രോസിക്യൂട്ടർ വിജയകുമാർ,എന്നിവർ പങ്കെടുത്തു ആരോരുമില്ലാതെ തെരുവിൽ അലഞ്ഞ കിടന്ന അഗതികളെയാണ് അഗതി മന്ദിരത്തിൽ ഉള്ളത്. ഇവർ ബീച്ചിൽ നിന്നും സന്തോഷത്തോടെ ആണ് മടങ്ങിയത്. ഇവരുടെ പാട്ടുകളും വിവിധതരം ആഘോഷങ്ങളും നടന്നു

വമ്പിച്ച വടംവലി   മത്സരം  കൊട്ടാരക്കരയിൽ

കൊട്ടാരക്കര.  കൊട്ടാരക്കരയിലെ വിവിധ മേഖലകളിൽപ്പെട്ട പ്രഭാത നടത്തക്കാരുടെ കൂട്ടായ്മ ചേർന്ന് കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപമുള്ള അമ്പലക്കര മൈതാനിയിൽ ഒക്ടോബർ 15 ശനിയാഴ്ച  നാളെ  വൈകിട്ട് 4.00 മണി മുതൽ വമ്പിച്ച വടംവലി മത്സരം സംഘടിപ്പിക്കുന്നു. കൊട്ടാരക്കരയിലെ സാമൂഹിക സാംസ്കാരിക രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച മൺമറഞ്ഞ അതുല്യ പ്രതിഭകളായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെയും, ഇ. ചന്ദ്രശേഖരനായരുടെയും അഭ്രപാളികളിൽ വെള്ളിത്തിളക്കമായി അഭിനയമികവ് കാഴ്ചവച്ച കൊട്ടാരക്കര ശ്രീധരൻ നായരുടെയും സ്മരാണാർത്ഥമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രശസ്ത സിനിമാതാരം സൈജു കുറുപ്പ്, അമ്പലക്കര അനിൽകുമാർ തുടങ്ങി വിവിധ മേഖലകളിൽപ്പെട്ട പ്രമുഖ വ്യക്തികൾ മുഖ്യ അതിഥികളായി പരിപാടിയിൽ പങ്കെടുക്കുന്നു. കേരളത്തിലെ  വിവിധങ്ങളായ വടംവലി ടീമുകളെ ഉൾപ്പെടുത്തി കൊട്ടാരക്കരയുടെ കായിക രംഗത്ത് പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ഈ വടംവലി മത്സര പരിപാടി വിജയിപ്പിക്കാൻ എല്ലാ ജനങ്ങളുടെയും സഹായ സഹകരങ്ങൾ ഉണ്ടാകണമെന്ന്  രക്ഷധികാരി  വിനായക എസ്‌ അജിത് കുമാർ, നഗരസഭ ചെയർമാൻ എ ഷാജു, ചെങ്ങറ സുരേന്ദ്രൻ, ചിറയത്ത് അജിത്കുമാർ, ഷംനാദ്, ചെഞ്ചേരിൽ ശിവകുമാർ, നാസ റുള്ളഖാൻ, റോഷൻസുനിൽകുമാർ, രതീഷ് എന്നിവർ പത്ര സമ്മേളനത്തിൽ  അറിയിച്ചു 

സ്കൂൾ കലോത്സവങ്ങൾ സജീവമായി

കൊട്ടാരക്കര : കൊവിഡിനെ തുടർന്നുണ്ടായ ഇടവേളയ്ക്ക് ശേഷം സ്കൂൾ കലോത്സവങ്ങൾ സജീവമായി. ഉപജില്ലാ കലോത്സവങ്ങൾക്ക് മുന്നോടിയായി അതാത് സ്കൂൾ തലങ്ങളിലുള്ള കലോത്സവങ്ങളാണ് ഇപ്പോൾ നടക്കുന്നത്. പുത്തൂർ പാങ്ങോട് കുഴിക്കലിടവക ശ്രീനാരായണ ഗുരുദേവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന കലോത്സവം കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഓമനാ ശ്രീറാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചലച്ചിത്ര നടൻ സജിപതി കലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിന്ധു പ്രഭാകർ, ഹെ‌‌ഡ്മാസറ്റർ ടി.ആർ.മഹേഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കോട്ടാത്തല ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് വി.വിനയകുമാർ, അദ്ധ്യാപകരായ ആർ.ഹരികുമാർ, ടി.ശ്രീലത, സി.ടി.മഹേഷ്, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ, അർച്ചന പ്രദീപ്, യദു കൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥി പ്രതിഭകളായ വീണ, അനുപമ, യദു കൃഷ്ണൻ, യു.ശിവമായ, ആര്യാ ലക്ഷ്മി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. തുടർന്ന് നാടൻ പാട്ടും ഒപ്പനയും തിരുവാതിരയുമടക്കം നിരവധി കലാമത്സരങ്ങൾ വേദിയിൽ അരങ്ങേറി. വിജയികൾക്ക് ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കാം. 

ഉണരാം… ഉയരാം… ലഹരിക്ക് എതിരെ

കുന്നത്തൂർ ഗ്രാമപഞ്ചായത്ത് നിലക്കൽ വാർഡ് 3ൽ നടന്ന ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ വാർഡ് മെമ്പർ മജീന ദിലീപ് ഉത്ഘാടനം ചെയ്തു.. ശാസ്താംകോട്ട പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ, അനൂപ് ക്ലാസ്സ്‌ നയിച്ചു വാർഡ് വികസനസമിതി യുടെയും

നിലയ്ക്കൽ GLPS ന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത് 👍PTA പ്രസിഡന്റ്‌ ശ്രീമതി പ്രീത ജാക്ക്സൺ അധ്യക്ഷത വഹിച്ചു, സ്കൂൾ HM ശ്രീമതി,അനിതകുമാരി സ്വാഗതം ആശംസിച്ചു, SMC അംഗങ്ങൾ ആയ ശ്രീ, TR ബിജു, ശ്രീ, PK രാജൻ, ശ്രീമതി, പി. നിർമ്മലകുമാരി, എന്നിവർ പ്രസംഗിച്ചു.

തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ്മാർച്ചിൽ പ്രതിഷേധമിരമ്പി

ശാസ്താംകോട്ട: കോൺഗ്രസ്സ് സർക്കാർ നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ആവശ്യപ്പെട്ടു. ഇതിനെതിരായ ഇടത് മുന്നണിയുടെ സമരം തട്ടിപ്പാണന്നും 6 വർഷം കേരളം ഭരിച്ച ഇടത് സർക്കാർ തൊഴിലുറപ്പ് തൊഴിലാളികളുടെ കെട്ടുറപ്പിനും ക്ഷേമത്തിനും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലന്നും, ക്ഷേമനിധിയും ,പി. ഫും , ഇ .എസ്.ഐയും നടപ്പിലാക്കണമെന്ന ആവശ്യത്തിന് അനുകൂലമായ നിലപാടുകൾ ഇടത് സർക്കാർ ഇത് വരേയും സ്വീകരിച്ചിട്ടില്ലന്നും ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക, ഒരേ സമയം പഞ്ചായത്തിൽ 20 തൊഴിൽ ദിനങ്ങൾ മതിയെന്ന തീരുമാനം പുന:പരിശോധിക്കുക, വെട്ടി കുറച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, എൻ.എം.എം.എസ് ഫോട്ടോ എടുക്കൽ പദ്ധതി പിൻവലിക്കുക, പണിയായുധ വാടക പുന: സ്ഥാപിക്കുക, മിനിമം കൂലി 600 രൂപയായുംതൊഴിൽ ദിനങ്ങൾ 200 ദിവസമായും വർദ്ധിപ്പിക്കുക, ഇ.എസ്.ഐയും ക്ഷേമനിധിയും നടപ്പിലാ ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് (ഐ.എൻ.ടി.യു.സി) കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റി ശാസ്താംകോട്ട ഹെഡ് പോസ്‌റ്റാഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.സി.സിജനറൽ സെക്രട്ടറിയും നിയോജകമണ്ഡലം പ്രസിഡന്റുമായ വൈ. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഏ.കെ. ഹഫീസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗം എം.വി.ശശികുമരൻ നായർ , കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, ജോസ് വിമൽ രാജ്, തടത്തിൽ സലിം, പി.എം. സെയ്ദ് , കണ്ണമം ശ്രീകുമാർ ,ബിനു മംഗലത്ത്, ഉമാ ദേവി പിള്ള , ഹരികുമാർ കു ന്നും പുറം തുടങ്ങിയവർ പ്രസംഗിച്ചു.
ട്രഷറിയുടെ മുന്നിൽ നിന്നും ആരംഭിച്ച മാർച്ചിന് വിനോദ് വില്ല്യത്ത്, ബി. ത്രി ഥീപ് കുമാർ , പി.കെ.രവി ,ബിജു രാജൻ, സന്തോഷ് പഴവറ, ഐ.ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

അധ്യാപകർ ഉൾക്കാഴ്ച്ച ഉള്ളവരായിരിക്കണം :അഡ്വ. ജിതേഷ്ജി

പുതിയ തലമുറയ്ക്ക് അറിവിനപ്പുറമുള്ള തിരിച്ചറിവ് പകരാൻ പറ്റിയ അകക്കണ്ണും ഉൽക്കാഴ്ചയുമുള്ളവരായി അദ്ധ്യാപകസമൂഹം മാറണമെന്ന് വിഖ്യാത സചിത്ര പ്രഭാഷകനും എക്കോ ഫിലോസഫറുമായ ജിതേഷ്ജി പറഞ്ഞു. സൈബർ യുഗത്തിലെ കുട്ടികളുടെ മനോഭാവവും അഭിരുചിയും കഴിഞ്ഞ നൂറ്റാണ്ടിൽ ജനിച്ചവരിൽ നിന്ന് ഏറെ വിഭിന്നമാണ്. അത് മനസ്സിലാക്കി മാത്രമേ ന്യു ജനറേഷനുമായി സംവദിക്കാനാകൂ.

അദ്ധ്യാപകർ നിരന്തരം സ്വയം നവീകരിച്ചാൽ മാത്രമേ പുതിയ തലമുറയെ ശരിയായ വിധം വിദ്യ അഭ്യാസിപ്പിക്കാനാകൂ. അന്താരാഷ്ട്രഖ്യാതി നേടിയ ഇൻഫോടൈന്മെന്റ് പരിശീലകൻ കൂടിയായ ജിതേഷ്ജി പറഞ്ഞു. ശൂരനാട് ഗവ ഹയർസക്കന്ററി സ്കൂളിൽ പൂർവ വിദ്യാർഥി സംഘടന കൂട്ടുകാർ 89 മെഗാ മെറിറ്റ് ഇവന്റും ലഹരി വിരുദ്ധബോധവത്കര യജ്ഞവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


പരിപാടിക്ക് മുന്നോടിയായി കേരള എക്‌സൈസ് വിമുക്തിയുടെ നേതൃത്വത്തിൽ എക്‌സൈസ് ഓഫിസർ ബിജിലാൽ ക്ലാസ് നയിച്ചു. കൂട്ടുകാർ 89 ഏർപ്പെടുത്തിയ പ്രഥമ തറമേൽ സോമരാജൻ മെമ്മോറിയൽ ബെസ്റ്റ് ടീച്ചർ അവാർഡ് സ്കൂളിലെ അധ്യാപകനായ കെ. കൃഷ്ണകുമാറിന് സമർപ്പിച്ചു. പതിനായിരത്തിഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതായിരുന്നു അവാർഡ്. സ്കൂളിലെ കായിക അദ്ധ്യാപകൻ വിശ്വംഭരൻ പിള്ളക്കും സാമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദരവ് നൽകി.

കഴിഞ്ഞ വർഷം എസ്‌ എസ്‌ എൽ സി ക്ക് ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കും ആദരവ് നൽകി. കൂട്ടായ്മയുടെ രക്ഷാധികാരി പാട്ടത്തിൽ അജി അധ്യക്ഷനായ യോഗത്തിൽ എക്സിക്യൂട്ടീവ് അംഗം എൽ സുഗതൻ സ്വാഗതം പറഞ്ഞു.ശൂരനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്‌ ശ്രീകുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി ബിന്ദു,കൂട്ടായ്മ അംഗങ്ങളായ ബിനു സോമരാജൻ, വാസുദേവൻ, സിജി, സിനി സജികുമാർ തുടങ്ങിയവർ സംസാരിച്ചു

അക്ഷയ് ഓവൻസിന്റെ മായാജാലത്താൽ ലോക കാഴ്ച ദിനം വേറിട്ട അനുഭവമാക്കി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ
ശാസ്താം കോട്ട :ലോക കാഴ്ച ദിനമായ ഒക്ടോബർ 13 പ്രശസ്ത മജീഷ്യൻ അക്ഷയ് ഓവൻസിന്റെ മായാജാലത്താലും ഇരുചക്ര വാഹനസഞ്ചാരികൾക്ക് സൗജന്യ കണ്ണ് സംരക്ഷണ കണ്ണട വിതരണം നടത്തിക്കൊണ്ടുമാണ് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ വേറിട്ട അനുഭവമാക്കിയത്.

ഒരു ലക്ഷം തിമിരശസ്ത്രക്രിയ പൂർത്തിയാക്കിയ ശാസ്താം കോട്ട എം റ്റി എം എം ആശുപത്രിയിലെ ഡോക്ടർ സഞ്ജയ്‌ രാജിനെ ആദരിക്കുകയും ചെയ്ത ചടങ്ങിൽ പ്രശസ്ത മജീഷ്യൻ അജയ് ഓഗൻസ് കാഴ്ചയുടെ പുതിയ ലോകത്തേക്ക് കുട്ടികളെയും യാത്രക്കാരെയും കൂട്ടിക്കൊണ്ട് പോയി. സ്കൂൾ ഡയറക്ടർ ഫാദർ ഡോ എബ്രഹാം തലോത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങുകൾക്ക് പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ് നേതൃത്വം നൽകി.ജീവിതത്തിൽ നേത്രാരോഗ്യത്തിന് പ്രാധാന്യം നൽകേണ്ട ഒരു തലമുറ വളർന്നു വരേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ടാണ് ചടങ്ങുകൾക്ക് പരിസമാപ്തിയായത്.

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്ട്രേഷന്‍ മേള

ചവറ .

ഭക്ഷ്യ സുരക്ഷാ വകുപ്പ് ചവറ സര്‍ക്കിള്‍ 

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്ട്രേഷന്‍ മേള സംഘടിപ്പിക്കുന്നു.

ചവറ സര്‍ക്കിളിൽ 14 ന് തേവലക്കര, 15 ചവറ എന്നീ പഞ്ചായത്തുകളില്‍ ആയിരിിക്കും 

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് / രജിസ്ട്രേഷന്‍ മേള നടത്തുന്നത്.. ഈ പഞ്ചായത്തുകളില്‍ ഭക്ഷ്യവസ്തുക്കളുടെ വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ അന്നേ ദിവസം 10 മണിക്കും 4 മണിക്കുമിടയില്‍ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളുകളിലെത്തി പുതിയ രജിസ്ട്രേഷന്‍ എടുക്കുകയോ പഴയത് പുതുക്കുകയോ ചെയ്യാവുന്നതാണ്. രജിസ്ട്രേഷനായി ഫോട്ടോ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, ലൈസന്‍സ്, ഉടമസ്ഥതാ അവകാശ രേഖ എന്നിവ കൊണ്ടു വരേണ്ടതാണ്.

നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഡയറിഫാം രണ്ടാഴ്ചയ്ക്കകം പൂട്ടണം : മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം . നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഡയറിഫാം രണ്ടാഴ്ചയ്ക്കകം അടച്ചു പൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

      ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി  ഉത്തരവ് നൽകിയത്. 
      മലിനീകരണ നിയന്ത്രണ ബോർഡ്, ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരിൽ നിന്ന് കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  ഡയറിഫാമിന് പ്രവർത്തനാനുമതി വാങ്ങിയിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് കമ്മീഷനെ അറിയിച്ചു.  കമ്മീഷൻ നിർദ്ദേശാനുസരണം ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡയറിഫാം സന്ദർശിച്ചു.

  പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമുള്ള നിശ്ചിത ദൂരപരിധി പാലിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്.  സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയിട്ടുണ്ട്.  സ്ഥാപന ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 
      കമ്മീഷൻ സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ ഫാം അടച്ചുപൂട്ടിയിട്ടില്ലെന്ന് അറിയിച്ചു.  തുടർന്നാണ് അടച്ചുപൂട്ടാൻ കമ്മീഷൻ ഉത്തരവിട്ടത്.  കൊട്ടിയം സ്വദേശി ഹാജി സൈനുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 
Advertisement