ഇനി കെ എസ് ആർ ടി സി യിൽ വാഗമൺ പരുന്തുംപാറ ഉല്ലാസ യാത്ര നടത്താം, നാളെ തുടക്കം

Advertisement

ചെങ്ങന്നൂര്‍.കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള വാഗമൺ, പരുന്തുംപാറ ഉല്ലാസയാത്രയ്ക്കു നാളെ തുടക്കമാകും. മികച്ച ബുക്കിംഗാണുള്ളത്. ആദ്യം ഒരു സർവീസ് നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും യാത്രക്കാരുടെ എണ്ണം കൂടിയതോടെ 2 സർവീസുകളാണു നടത്തുന്നത്.

50 പേരാണ് ഒരു ട്രിപ്പിലുള്ളത്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.നിലവിൽ രണ്ടാമത്തെ ബസിൽ ഒരു സീറ്റ് മാത്രമാണ് ഒഴിവ്. 10നും സർവീസ് നടത്തുമെന്ന് ഡിപ്പോ അധികൃതർ. ഇതുവരെ ഈ സർവീസിലേക്ക് 25 പേർ ബുക്കിംഗ് നടത്തി.

കാരയ്ക്കാട് പാറയ്ക്കൽ കുടുംബശ്രീ യൂണിറ്റ് 17 സീറ്റുകൾ ബുക്ക് ചെയ്തു.നാളെ രാവിലെ 5.30നു ഡിപ്പോയിൽനിന്ന് ആദ്യ സർവീസ് പുറപ്പെടും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ് ഫ്ലാഗ് ഓഫ് ചെയ്യും.

Advertisement

2 COMMENTS

  1. Ee trip nadathunnathu ethu depot anennu varthayil oridathum paranjittilla. Contact cheyyan oru number polumilla. Ingane news kodukunnathu kondu arkkenthu prayojanam?

    • ചെങ്ങന്നൂര്‍ ഡിപ്പോ , ക്ഷമിക്കണം വാര്‍ത്തയില്‍ തിരുത്തിയിട്ടുണ്ട്

Comments are closed.