യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

Advertisement

കൊല്ലം: എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ്ബിൽ യുദ്ധ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു .സി.പി.ഐ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാപ്രസിഡന്റ് ടി.എസ്.നിധീഷ് അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം എസ്.വിനോദ് കുമാർ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. വിജയകുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് വിനീത വിൻസന്റ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നോബൽ ബാബു, രാജേഷ് ചിറ്റൂർ, വി.വിനിൽ, ജി.എസ്. ശ്രീരശ്മി,​ സി.പി ഐ സിറ്റി സെക്രട്ടറി അഡ്വ.എ. രാജീവ്‌, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി എ.അഥിൻ, പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ, എം.ആർ. ശ്രീജിത്ത് ഘോഷ്, അതുൽ ബി. നാഥ്, എസ്.എസ്. കണ്ണൻ എന്നിവർ സംസാരിച്ചു.

Advertisement