എ.സി വർക്ക്ഷോപ്പിൽ നിന്നും കംപ്രസറുകൾ മോഷ്ടിച്ച സംഘത്തിലെ മൂന്നാമനും പോലീസ് പിടിയിലായി

Advertisement

കൊല്ലം: എ.സി വർക്ക്ഷോപ്പിൽ നിന്നും കംപ്രസറുകൾ മോഷ്ടിച്ച സംഘത്തിലെ മൂന്നാമനേയും പോലീസ് പിടികൂടി. കൊല്ലം പളളിമുക്ക് വൈ നഗർ 119 പുതുവൽ പുത്തൻവീട്ടിൽ ഷഹാൽ (34) ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ 26ന് രാത്രി മാടൻനടയുളള കാർ വർക്ക്ഷോപ്പിൽ നിന്നും ഇയാളടങ്ങിയ സംഘം നാല് കംപ്രസറുകൾ മോഷണം നടത്തിയത്. സ്ഥാപനത്തിന് പുറത്തുളള ഷെഡിൽ സൂക്ഷിച്ചിരുന്ന കംപ്രസറുകളാണ് മോഷണം പോയത്. വർക്ക്ഷോപ്പ് മാനേജരുടെ പരാതിയിൽ പോലീസ് മോഷണത്തിന് കേസ് രജിസ്റ്റർ ചെയ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മോഷ്ടാക്കളെ തിരിച്ചറിയുകയായിരുന്നു. സംഘത്തിലെ രണ്ട് പേരെ ഈ മാസത്തിലെ ആദ്യ ദിവസം പോലീസ് പിടികൂടിയിരുന്നു. സമീപത്തെ ആക്രിക്കടയിൽ വിറ്റ കംപ്രസറുകൾ പോലീസ് കണ്ടെടുത്തിരുന്നു.

കൂട്ടുപ്രതികൾ അറസ്റ്റിലായത് അറിയാതെ സ്ഥലത്തെത്തിയ പ്രതിയെ പാലത്തറ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
ഇരവിപുരം ഇൻസ്പെക്ടർ വി.വി അനിൽകുമാറിൻറെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ മാരായ അരുൺഷാ, പ്രകാശ്, എ.എസ്സ്.ഐ സുരേഷ് സി.പി.ഓ മാരായ ദിലീപ്, ദീപു, അഭിലാഷ്, മനാഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻറ് ചെയ്തു.

Advertisement