കിണറ്റിൽ വീണ കുഞ്ഞിനെ അതിസാഹസികമായി കോളേജ് വിദ്യാർത്ഥിനി രക്ഷപ്പെടുത്തി

Advertisement

പാലക്കാട്. കളിക്കുന്നതിനിടെ കിണറിൽ വീണ ഒന്നര വയസുകാരനെ രക്ഷപ്പെടുത്തി ഐഫ ഷാഹിന. പട്ടാമ്പി നാഗലശ്ശേരിയിലാണ് അതിസാഹസികമായ സംഭവം. വാവന്നൂർ ചാലിപ്പുറം മണിയാറത്ത് വീട്ടിൽ ലത്തീഫിന്റെയും ഐഷ ഷാഹിനയുടെയും ഒരുവയസുകാരൻ മകൻ മുഹമ്മദ് ഹിസാം തഹാൻ വീട്ടിലെ കളിക്കുമ്പോഴാണ് അബദ്ധത്തിൽ കിണറ്റിലേക്ക് വീണത്.

ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ ഐഷയുടെ സഹോദരി ഐഫയും പിന്നാലെ എടുത്തുചാടി.

പതിനെട്ട് കോൽ ആഴമുള്ള കിണറ്റിൽ, കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പൊക്കിയെടുത്ത് ശരീരത്തോട് ചേർത്ത് നീന്തിയും തുഴഞ്ഞും നിൽക്കുകയായിരുന്നു ഐഫ. വീട്ടുകാരുടെ നിലവിളി കേട്ട് അയൽവാസികളായ അമിദും, അബ്റാറും പിന്നാലെ കിണറ്റിലേക്ക് ചാടി. കുഞ്ഞിനെ ഇവർ ഉയർത്തി നിർത്തി.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാലിശ്ശേരി പൊലീസും, പട്ടാമ്പി ഫയർ യൂണിറ്റും എത്തിയാണ് കുഞ്ഞിനെയും മറ്റ് മൂന്ന് പേരെയും കിണറിൽ നിന്ന് രക്ഷിച്ചത്.

വല കൊണ്ടുള്ള കുട്ട താഴേക്കിറക്കി ഓരോരുത്തരെയായ് മുകളിലെത്തിക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിനിടെ ഐഫയുടെ കാലിന് ചെറിയ പരുക്ക് സംഭവിച്ചിട്ടുണ്ട്. കോഴിക്കോട് ഫറൂഖ് കോളേജിലെ എം.ബി.എ. വിദ്യാർഥിനിയായ ഐഫ ഷാഹ്.

Advertisement