Home News Breaking News വി.എസിൻ്റെ മുൻ പി.എ., എ. സുരേഷ് മലമ്പുഴയിൽ യു.ഡി എഫ്. സ്വതന്ത്രനാകും

വി.എസിൻ്റെ മുൻ പി.എ., എ. സുരേഷ് മലമ്പുഴയിൽ യു.ഡി എഫ്. സ്വതന്ത്രനാകും

Advertisement

പാലക്കാട്.  വിസ്മയമായി മലമ്പുഴയിലെ UDF സ്ഥാനാർത്ഥി.
വി.എസിൻ്റെ മുൻ പി.എ., എ. സുരേഷ് മലമ്പുഴയിൽ യു.ഡി എഫ്. സ്വതന്ത്രനാകും.

കെ.പി.സി.സി.യിലെ മുതിർന്ന നേതാക്കൾ ചർച്ച നടത്തിയതായി എ. സുരേഷ്.വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും എ. സുരേഷ്.

ഇടതുമുന്നണിയുടെ വടക്കൻ മേഖലാ ജാഥ പാലക്കാട് നഗരത്തിലെത്തുമ്പോഴാണ് സുരേഷിൻ്റെ പ്രതികരണം വരുന്നത്.13 വർഷം മുൻപാണ് എ സുരേഷിനെ സി.പി.എം . പുറത്താക്കുന്നത്.

മാധ്യമങ്ങൾക്ക് പാർട്ടി വാർത്തകൾ ചോർത്തിയെന്നായിരുന്നു സി.പി. എം. പറഞ്ഞ കാരണം.2021ലും 2016 ലും മലമ്പുഴ മണ്ഡലത്തിൽ UDF മൂന്നാം സ്ഥാനത്താണ്.രണ്ടു തവണയും ബി.ജെ.പി.യാണ് രണ്ടാമതെത്തിയത്.

നാലുവട്ടം വി.എസിനെ വിജയിപ്പിച്ച മലമ്പുഴ അദ്ദേഹത്തിൻ്റെ വിശ്വസ്തനെ തുണയ്ക്കുമോ ?സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ 9.30 ന് മാധ്യമങ്ങളെ കാണും.

Advertisement