കനത്ത മഴയിൽ കൊച്ചി ന​ഗരം വെള്ളത്തിലായി

Advertisement

കൊച്ചി. കനത്ത മഴയിൽ കൊച്ചി ന​ഗരം വെള്ളത്തിലായി.പ്രധാന ന​ഗരങ്ങളിലുണ്ടായ വെള്ളക്കെട്ട് ജനജീവിതത്തെ സാരമായി ബാധിച്ചു. ജില്ലയുടെ മലയോരമേഖലയിലും അതിശക്തമായ മഴയാണ് പെയ്തത്.

വൈകുന്നരം അഞ്ച് മണിയോടെയാണ് കൊച്ചയിൽ മഴ ആരംഭിച്ചത്. അഞ്ചരയോടെ ശക്തി പ്രാപിച്ച മഴ പ്രധാന ന​ഗരങ്ങളെ വെള്ളത്തിനടയിലാക്കി.വൈറ്റില, പാലാരിവട്ടം, ഇടപ്പള്ളി, കാക്കാനട് മേഖലകളിൽ അതിരൂക്ഷമായ വെള്ളക്കാണ് അനുഭവപ്പെട്ടത്.ഇൻഫോപാർക്കിനുള്ളിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് വാഹന​ഗതാ​ഗതം പൂർണമായും തടസപ്പെട്ടു.

കാക്കനാട് മേഖലയിൽ കടകൾക്കുള്ളിലും കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളിലും വെള്ളം കയറി.പുത്തൻകുരിശ് എംജിഎം സ്‌കൂളിന്റെ മതിൽ തകർന്നു വീണു.അങ്കമാലി മലയാറ്റൂർ പാതയിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു.

Advertisement