തനിക്കെതിരെ അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണത്തിൽ നിന്ന് കെകെ ഷൈലജ പിറകോട്ട് വലിഞ്ഞു, കേരള രാഷ്ട്രീയത്തില്‍ മോദി നേരിട്ട് ഇടപെടുന്നു

Advertisement

തിരുവനന്തപുരം.സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പിന് ഇനി നാലുനാൾ മാത്രം ബാക്കി നിൽക്കെ ആരോപണ പ്രത്യാരോപണങ്ങളിൽ കലങ്ങിമറിഞ്ഞു സംസ്ഥാന രാഷ്ട്രീയം. തനിക്കെതിരെ അശ്ലീല വീഡിയോ നിർമ്മിച്ചു എന്ന ആരോപണത്തിൽ നിന്ന് പിറകോട്ട് വലിഞ്ഞു വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ കെ ശൈലജ. ആറ്റിങ്ങലിൽ വോട്ടിന് പണം എന്ന ആരോപണം പ്രധാന ചർച്ച .മോദി മലയാള ചാനലിലൂടെ സിപിഎമ്മിനും കോണ്ർഗ്രസിനുമെതിരെ നടത്തിയത് മാരക കടന്നാക്രമണം.

പരസ്യപ്രചരണം അവസാനിക്കാൻ ഇനി മൂന്നു ദിനം മാത്രം ബാക്കി. ഏറ്റവും ഒടുവിൽ ആരോപണ പ്രത്യാരോപണങ്ങളുടെ ചാമ്പ്യനാകാണ് മുന്നണികളുടെ ശ്രമം. വടകരയിൽ ഏറെ നാളായി കത്തി നിന്ന അശ്ലീല വീഡിയോ ആരോപണത്തിൽ നിന്ന് കെ കെ ശൈലജ പിന്മാറി. അശ്ലീല വീഡിയോ അല്ല ഫോട്ടോയാണ് നിർമ്മിച്ചത് എന്നായിരുന്നു ഷൈലജയുടെ പുതിയ വെളിപ്പെടുത്തൽ. എന്നാൽ കെ കെ ശൈലജയുടെ പഴയ വീഡിയോകൾ ഉയർത്തിക്കാട്ടി കള്ളത്തരങ്ങൾ പൊളിഞ്ഞു എന്നാണ് യുഡിഎഫിന്റെ വാദം.

ആറ്റിങ്ങൽ മണ്ഡലത്തിലെ പ്രധാന ചർച്ച വോട്ടിന് പണം ആരോപണമാണ്. വ്യവസായി ബിജു രമേശ് യുഡിഎഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിന് വേണ്ടി പണം വിതരണം ചെയ്തു എന്ന ആരോപണം കടുപ്പിക്കുകയാണ് എൽഡിഎഫ്. പണം വിതരണം ചെയ്യാനുള്ള ഡീൽ ഉറപ്പിച്ചു എന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ആരോപണം. യുഡിഎഫും എൽഡിഎഫും മണ്ഡലത്തിൽ വ്യാപകമായി പണം ഒഴുക്കുന്നു എന്ന് ബിജെപിയും ആരോപിക്കുന്നു.

പരാജയഭീതിയിൽ എൽഡിഎഫിന്റെ കഥയാണ് ഇതെന്നാണ് യുഡിഎഫിന്റെ പ്രതിരോധം. സംസ്ഥാനത്ത് മുഖ്യമന്ത്രിയും രാഹുൽഗാന്ധിയും തമ്മിലുള്ള വാക്‌പോര് മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി കൂടി രംഗത്ത് എത്തിയോടെ അതൊരു ദേശീയ വിഷയമായി മാറിയിരിക്കുകയാണ്. രാഹുൽ ഗാന്ധി – പിണറായി വിജയൻ വാക്ക് പോര് പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്രയിൽ ഉന്നയിച്ചതോടെ കേരളത്തിലെ പ്രശ്നങ്ങൾ ദേശീയ വിഷയമായി കൂടി മാറുകയാണ്. അവസാന ലാപ്പിൽ പരമാവധി ദേശീയ നേതാക്കളെ കളത്തിലിറക്കാനാണ് മുന്നണികളുടെ ശ്രമം. രാഹുൽ ഗാന്ധി നാളെ വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തും

അതേ സമയം മോദി ഏഷ്യാനെറ്റ് ന് അനുവദിച്ച അഭിമുഖത്തിലൂടെ പറഞ്ഞകാര്യങ്ങള്‍ കേരളത്തില്‍ തമ്മിലടിക്കുന്ന ഇരുമുന്നണികള്‍ക്കും മാരകപ്രഹരമായി. കരുവന്നൂരിലെ പണം തിരിച്ചുകൊടുക്കുമെന്ന് പറഞ്ഞമോദി ഇഡി നടത്തുന്നത് മുമ്പില്ലാത്ത വിധം അഴിമതിക്കെതിരെയുള്ള നീക്കമെന്ന് പ്രതികരിച്ചു. കേരളത്തിലെ അഴിമതി വ്യാപകമായി മൂടിവയ്ക്കപ്പെടുന്നുവെന്നും മോദി പ്രതികരിച്ചു.

Advertisement