തൃശൂരില്‍ തിടമ്പേറുന്നത് വികസനത്തിലൂന്നിയ ചര്‍ച്ചകള്‍

Advertisement

തൃശൂര്‍. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ തൃശ്ശൂരിലും ചൂടറിയ വികസന ചർച്ചകളാണ്. ആശയവും വാഗ്ദാനവും അല്ല പ്രവർത്തനമാണ് താൻ മുന്നോട്ടുവയ്ക്കുന്നതെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പറയുന്നു.

ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞുള്ള വികസന പദ്ധതിയാണ് നടപ്പാക്കുക. തൃശ്ശൂർ പൂരം എല്ലാവർക്കും കാണാവുന്ന തരത്തിൽ റൗണ്ടിനെ ചുറ്റി ഒരു ഗ്യാലറി തന്നെ കൊണ്ടുവരും. സാംസ്കാരിക തലസ്ഥാനം എന്ന നിലയിൽ വികസനം കൊണ്ടുവരും. ആശയമല്ല വാഗ്ദാനമല്ല പ്രവർത്തനമാണ് ഉണ്ടാവുക സുരേഷ് ഗോപി പറയുന്നു.
യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരനാകട്ടെ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകുന്നതാകും മണ്ഡലത്തിലെ ഭാവി വികസനമെന്ന് ഉയർത്തിക്കാട്ടുന്നു.

കേന്ദ്രവുമായി സഹകരിച്ചുകൊണ്ട് ചെയ്യാവുന്ന കാര്യങ്ങളാണ് മണ്ഡലത്തിൽ ചെയ്യുക. കോൾപ്പാടങ്ങൾ ഉൾപ്പെടുന്ന കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നതാവും വികസനം
കോൾപാടങ്ങളും തീരമേഖലയും മലയോരമേഖലയും ഉൾപ്പെടുന്ന മേഖലകളിലെ സംയുക്ത വികസനമാണ് ലക്ഷ്യമെന്ന് ഇടതു സ്ഥാനാർഥി പറയുന്നു. ഒപ്പം പിൽഗ്രീം ടൂറിസത്തിന്റെ ആവശ്യകതയും വി എസ് സുനിൽകുമാർ ഉയർത്തിക്കാട്ടുന്നു.

Advertisement